തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളില്‍ സഹകരിപ്പിക്കുന്നില്ലെന്ന് ആരോപിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷൈൻ ലാല്‍ സംഘടനയില്‍ നിന്ന് രാജിവെച്ചു. സ്വന്തം മണ്ഡലത്തിലെ കാര്യങ്ങള്‍ പോലും തന്നെ അറിയിക്കുന്നില്ലെന്നാണ് ഷൈൻ ലാലിന്റെ ആരോപണം.
read also: നാടന്‍ ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറി, 17കാരന്റെ രണ്ട് കൈപ്പത്തിയും നഷ്ടപ്പെട്ടു
അഖിലേന്ത്യാ സെക്രട്ടറിയോട് തട്ടിക്കയറിയതിന്റെ പേരിൽ ഷൈനിനെയും തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി ആർ.എസ് ഷാലിമാറിനെയും നേരത്തെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു. 2023 ജനുവരിയിലായിരുന്നു സസ്പെൻഡ് ചെയ്തത്. പിന്നീട് സസ്പെൻഷൻ പിൻവലിക്കുകയും സംഘടനയിലേക്ക് തിരിച്ചെടുക്കുകയുമായിരുന്നു. തുടർന്ന് സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായി.
ഷൈൻ ലാല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്ക് സ്വതന്ത്രനായി മത്സരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Post Your Comments