Latest NewsKeralaNews

കിണറ്റിലെ മോട്ടോർ കേടായി, നോക്കാനെത്തിയ ഗൃഹനാഥൻ കണ്ടത് കടുവയെ!

മൂന്നാനക്കുഴി: വയനാട്ടിൽ ജനവാസമേഖലയിൽ പുലിയെ കണ്ടെത്തി. മൂന്നാനക്കുഴിയിലാണ് ഇന്ന് രാവിലെ കടുവയെ കണ്ടെത്തിയത്. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തി. ഇന്ന് രാവിലെ കിണറ്റിലെ മോട്ടര്‍ പ്രവര്‍ത്തനരഹിതമായി. തുടര്‍ന്ന് പരിശോധിക്കാനായി എത്തിയപ്പോഴാണ് കിണറ്റില്‍ കടുവയെ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മൂന്നാനക്കുഴി ജനവാസമേഖലയാണെങ്കിലും വനത്തിന് അടുത്തുള്ള പ്രദേശമാണ്.

പ്രദേശത്ത് കടുവയുടെ ശല്യമുണ്ടെന്ന് വീട്ടുടമ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. കടുവയെ മയക്കുവെടി വെച്ച് പിടികൂടുമെന്നാണ് സൂചന. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയ ശേഷം കടുവയെ മാറ്റാനുള്ള നടപടിയിലേക്ക് കടക്കും. കിണറ്റില്‍ കുടുങ്ങിയ കടുവ ഏതാണന്നുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തതവരുത്തേണ്ടതുണ്ട്. ഈ മേഖലയില്‍ കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാര്‍ നേരത്തെ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button