രാജസ്ഥാനിലെ രൺതമ്പോർ ദേശീയ ഉദ്യാനം ഗിൾ സഫാരിക്ക്പേരുകേട്ട ഇടമാണ്. കാട് ചുറ്റിക്കാണാൻ ഇറങ്ങിയ സഞ്ചാരികൾ സാക്ഷിയായത് അതിഭീകര രംഗങ്ങൾക്കാണ്. സാധാരണയായി ദേശീയ ഉദ്യാനത്തിൽ കടുവകളെ കണ്ടെത്തുക അപൂർവമാണെങ്കിലും കഴിഞ്ഞ ദിവസം ഇവിടെയെത്തിയ സഞ്ചാരികൾ കണ്ടത് ഒരു വേട്ടയാടലാണ്. കടുവ ഒരു പശുവിനെ ആക്രമിച്ച് കീഴ്പ്പെടുത്തി തന്റെ ഭക്ഷണമാക്കാൻ ശ്രമിക്കുന്ന രംഗങ്ങളായിരുന്നു ഇത്.
പാർക്ക് അധികൃതരും അവിടെയുണ്ടായിരുന്ന വിനോദസഞ്ചാരികളും സംഭവത്തിൻ്റെ മുഴുവൻ ദൃശ്യങ്ങളും ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. വീഡിയോ നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായി. വീഡിയോയിൽ, വിനോദസഞ്ചാരികൾ സഫാരി ആസ്വദിക്കുന്നതും ചിത്രങ്ങൾ പകർത്തുന്നതും സഫാരി ജീപ്പിൽ നിന്ന് പാർക്കിൻ്റെ മനോഹരമായ സൗന്ദര്യം ആസ്വദിക്കുന്നതും കാണാം.
പെട്ടെന്ന്, ഒരു പശു പാത മുറിച്ചുകടക്കാൻ ശ്രമിക്കുന്നു. ഞൊടിയിടയിൽ കുറ്റിക്കാട്ടിൽ നിന്ന് ഒരു കടുവ പുറത്തുവന്ന് പശുവിൻ്റെ മേൽ ചാടിവീഴുന്നു. വിനോദസഞ്ചാരികൾ ഭയന്ന് നിലവിളിക്കുന്നു. ഭാഗ്യവശാൽ, കടുവ കൂടുതൽ ഉപദ്രവിക്കുന്നതിന് മുമ്പ് പശു രക്ഷപ്പെടുന്നു. നാഷണൽ പാർക്കിൻ്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം ഹാൻഡിൽ വീഡിയോ ഷെയർ ചെയ്തതുമുതൽ, അരലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.
Leave a Comment