കൊച്ചി: കൊച്ചിയിൽ വയോധികയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ ശേഷം മാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതി പിടിയിൽ. വയോധികയുടെ നിർണായക മൊഴി അടിസ്ഥാനപ്പെടുത്തിയാണ് പോലീസ് പ്രതിയെ പിടികൂടിയത്. ചേന്ദമംഗലം കിഴക്കുംപുറം കൊറ്റട്ടാല്‍ ഭാഗത്ത് മാതിരപള്ളി വീട്ടില്‍ ഷാജഹാനെ (28) ആണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കൊറ്റട്ടാല്‍ ക്ഷേത്രത്തിന് സമീപത്തുള്ള റോഡിലൂടെ നടന്നു പോകുമ്പോഴാണ് 80 വയസുകാരിയായ സുഭദ്രയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് മാല മോഷ്ടിച്ചത്.
വയോധികയെ ദേഹോദ്രവം ഏൽപ്പിച്ചാണ് മാല പൊട്ടിച്ചെടുത്തത്. ഷാജഹാന്റെ വീടിനു മുന്നിലൂടെ നടന്നു പോകുമ്പോഴാണ് സംഭവം നടന്നത്. ആക്രമണത്തിൽ പരിക്കേറ്റ വൃദ്ധ പ്രതിയുടെ വീട്ടിൽ കയറിയാണ് വിശ്രമിച്ചതും. പ്രതിയെ തിരയുന്ന കൂട്ടത്തിൽ നാട്ടുകാരോടൊപ്പം ഷാജഹാനും ചേർന്നിരുന്നു. എന്നാൽ, ഷർട്ടിടാതെ മുണ്ട് മാത്രം ധരിച്ചയാളാണ് മാല പൊട്ടിച്ചെടുത്തതെന്ന് വൃദ്ധ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന്റെ അന്വേഷണം ഷാജഹാനിലേക്ക് നീങ്ങിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിലെ ബക്കറ്റിൽ സൂക്ഷിച്ചിരുന്ന തവിടിനുള്ളിൽ നിന്നും വൃദ്ധയുടെ മാല പോലീസ് കണ്ടെടുത്തു. സ്വർണമാലയെന്ന് കരുതിയാണ് ഷാജഹാൻ കവർച്ച നടത്തിയത്. പിന്നീട് ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയായിരുന്നു.
Also Read: ജനറല്‍ ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു: പ്രതി പിടിയില്‍
Post Your Comments