ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പുറക്കാട് കടല്‍ വീണ്ടും ഉള്‍വലിഞ്ഞു. തീരത്ത് നിന്ന് 25 മീററോളമാണ് ഇന്ന് രാവിലെ ഉള്‍വലിഞ്ഞത്. 100 മീറ്റര്‍ പ്രദേശത്ത് ചെളിത്തട്ട് രൂപപ്പെട്ടു. 10 ദിവസം മുന്‍പ് ഉള്‍വലിഞ്ഞ സ്ഥലത്തിന് സമീപമാണ് കടലില്‍ ഈ പ്രതിഭാസം കണ്ടത്. അതേസമയം, സ്വാഭാവികമായ പ്രതിഭാസമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
Read Also: ‘ഇറങ്ങി വാടീ’ എന്നാക്രോശിച്ച് ഹാഷിം, പകച്ച് അനുജ: കാർ പാഞ്ഞത് അമിതവേഗതയിലെന്ന് ട്രാവലറിന്റെ ഡ്രൈവർ
10 ദിവസം മുമ്പ് കടല്‍ ഉള്‍വലിഞ്ഞയിടത്തിനു സമീപമാണ് ഇന്ന് രാവിലെ 25 മീറ്റര്‍ കടല്‍ ഉള്‍വലിഞ്ഞത്. 100 മീറ്ററോളം ഭാഗത്ത് ചെളിത്തട്ട് രൂപപ്പെട്ടിട്ടുണ്ട്. രാവിലെ 9 മണിയോടെയാണ് പ്രതിഭാസം ദൃശ്യമായത്.
പുറക്കാട് മുതല്‍ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് പത്ത് ദിവസം മുമ്പ് കടല്‍ ഉള്‍വലിഞ്ഞത്. മൂന്ന് ദിവസമെടുത്താണ് അന്ന് കടല്‍ പൂര്‍വസ്ഥിതിയിലാകാന്‍. ചെളി അടിഞ്ഞ് തീരത്തുറച്ച മത്സ്യ ബന്ധന ഉപകരണങ്ങള്‍ തീരത്തു നിന്ന് നീക്കം ചെയ്തു.
ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക ഉള്‍വലിയലെന്നാണ് തീരവാസികള്‍ പറയുന്നതെങ്കിലും അന്തരീക്ഷത്തിലെ താപനില ഉയരുമ്പോള്‍ വേലിയിറക്കമുണ്ടായി കടല്‍ പിന്‍വലിയുന്നതായായാണ് വിദഗ്ധരുടെ അഭിപ്രായം. തോട്ടപ്പള്ളി, അമ്പലപ്പുഴ, പുന്നപ്ര ഭാഗങ്ങളിലും പലതവണ ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ട്.
Post Your Comments