AlappuzhaLatest NewsKeralaNews

ആലപ്പുഴയിൽ കടൽ ഉൾവലിഞ്ഞതിന് പിന്നാലെ വൻ കടലാക്രമണം, നിരവധി വീടുകളിൽ വെള്ളം കയറി

പത്ത് ദിവസം മുമ്പ് പുറക്കാട് മുതൽ തെക്കോട്ട് വരെ 300 മീറ്ററോളം ഭാഗത്ത് കടൽ ഉൾവലിഞ്ഞിരുന്നു

ആലപ്പുഴയിൽ വലിയ തോതിൽ കടൽ ഉൾവലിഞ്ഞതിന് പിന്നാലെ ശക്തമായ കടലാക്രമണം. പുറക്കാട്, വളഞ്ഞ വഴി, ചേർത്തല പള്ളിത്തോട് എന്നിവിടങ്ങളിലാണ് കടലാക്രമണം ഉണ്ടായിരിക്കുന്നത്. പള്ളിത്തോടിലെ നിരവധി വീടുകളിൽ കടൽവെള്ളം കയറിയിട്ടുണ്ട്. വളഞ്ഞ വഴിയിൽ 10 വീടുകളാണ് കടലാക്രമണ ഭീഷണി നേരിടുന്നത്. വേലിയേറ്റമാണ് കടലാക്രമണത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. ഇന്ന് രാവിലെ തീരത്തുനിന്ന് 25 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. 10 മീറ്റർ പ്രദേശത്ത് ചെളിത്തട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇവ സ്വാഭാവിക പ്രതിഭാസമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

പത്ത് ദിവസം മുമ്പ് പുറക്കാട് മുതൽ തെക്കോട്ട് വരെ 300 മീറ്ററോളം ഭാഗത്ത് കടൽ ഉൾവലിഞ്ഞിരുന്നു. മൂന്ന് ദിവസമെടുത്താണ് അന്ന് കടൽ പൂർവസ്ഥിതിയിലായത്. ചെളി അടിഞ്ഞ് തീരത്തുറച്ച മത്സ്യബന്ധന ഉപകരണങ്ങൾ തീരത്തു നിന്ന് നീക്കം ചെയ്തിരുന്നു. ഇങ്ങനെ ചെളി അടിയുന്നത് മത്സ്യത്തൊഴിലാളികളെയാണ് ഏറ്റവും അധികം ബാധിക്കുന്നത്. ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക ഉൾവലിയലെന്നാണ് തീരവാസികൾ പറയുന്നതെങ്കിലും അന്തരീക്ഷത്തിലെ താപനില ഉയരുമ്പോൾ വേലിയിറക്കമുണ്ടായി കടൽ പിൻവലിയുന്നതായായാണ് വിദഗ്ധരുടെ അഭിപ്രായം. തോട്ടപ്പള്ളി, അമ്പലപ്പുഴ, പുന്നപ്ര ഭാഗങ്ങളിലും പലതവണ ഈ പ്രതിഭാസം ഉണ്ടായിട്ടുണ്ട്.

Also Read: റെക്കോർഡ് പാമ്പ് പിടുത്തവുമായി സ്നേക്ക് റെസ്ക്യൂ ടീം; വീട്ടുമുറ്റത്ത് നിന്ന് പിടികൂടിയത് 47 മൂർഖൻ കുഞ്ഞുങ്ങളെ

shortlink

Related Articles

Post Your Comments

Related Articles


Back to top button