കൊച്ചി: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭർത്താവ്. തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിലാണ് സംഭവം. ധന്യയെന്ന യുവതിയെയാണ് ഭർത്താവ് കളവങ്കോട് രതീഷ് ആക്രമിച്ചത്. ഗുരുതരാവസ്ഥയില്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ രതീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. റോഡില്‍ വച്ച് വാക്കത്തി കൊണ്ടു ധന്യയെ ആക്രമിക്കുകയായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട് ഇരുവരും പൊലീസ് സ്റ്റേഷനില്‍ എത്തി മടങ്ങും വഴിയായിരുന്നു ആക്രമണം.
Post Your Comments