
ബംഗളൂരു: കോൺഗ്രസ് നേതാവും കർണാടക ഉപ മുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറിന് നോട്ടീസ് അയച്ച് ആദായ നികുതി വകുപ്പ്. കോടതിയിൽ തീരുമാനമായ കേസുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് ഡി.കെ ശിവകുമാർ അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് നോട്ടീസ് ലഭിച്ചത്. അതേസമയം, നോട്ടീസിൽ എന്താണ് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം രണ്ട് സാമ്പത്തിക വർഷങ്ങളിലെ കണക്ക് കൃത്യമല്ലെന്ന് കാണിച്ച് 1800 കോടി രൂപയുടെ നോട്ടീസ് ആദായ നികുതി വകുപ്പ് കോൺഗ്രസിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഡികെ ശിവകുമാറിനും നോട്ടീസ് ലഭിച്ചിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിപക്ഷ പാർട്ടികൾക്കും, നേതാക്കൾക്കും ആദായനികുതി വകുപ്പിന്റെ കുരുക്ക് മുറുകിയിരിക്കുകയാണ്. കോൺഗ്രസ്, സിപിഎം, സിപിഐ അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് ആദായനികുതി വകുപ്പ് നോട്ടീസ് കൈമാറിയിട്ടുണ്ട്.
Also Read: മുന്‍ ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീലിന്റെ മരുമകള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
Post Your Comments