തിരുവനന്തപുരം: ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളില്‍ കൃത്രിമത്വം കാണിക്കുന്നതിനായി രാജ്യത്ത് രണ്ടാഴ്ച സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന വ്യാജ പ്രചരണം സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി എം.വി ഷറഫുദ്ദീന്‍ ആണ് പിടിയിലായത്.
കോവിഡിനെത്തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ സമയത്തെ ഒരു വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് പങ്കുവച്ചാണ് ഷറഫുദീൻ വ്യാജ പ്രചരണം നടത്തിയതെന്നു കൊച്ചി സൈബര്‍ ഡോം നടത്തിയ സോഷ്യല്‍മീഡിയ പട്രോളിങിലാണ് ഇതു കണ്ടെത്തിയത്.
ലോകസഭ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സാമൂഹികമാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്താനായി സൈബര്‍ ഡിവിഷന്‍റെ നേതൃത്വത്തില്‍ സൈബര്‍ പൊലീസ് ആസ്ഥാനത്തും എല്ലാ റേഞ്ചുകളിലും എല്ലാ പൊലീസ് ജില്ലകളിലും സാമൂഹികമാധ്യമ നിരീക്ഷണസെല്ലുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മീഡിയ സെൻറർ ഡെപ്യൂട്ടി ഡയറക്ടർ വി.പി പ്രമോദ് കുമാർ അറിയിച്ചു.
Post Your Comments