നടി ജ്യോതിർമയിയുടെ അമ്മ പി സി സരസ്വതി അന്തരിച്ചു. 75 വയസ്സായിരുന്നു. കോട്ടയം സ്വദേശിയാണ് പി സി സരസ്വതി. കോട്ടയം ജില്ലയിലെ വേളൂർ പനക്കല്‍ വീട്ടില്‍ ജനാർദ്ദനൻ ഉണ്ണിയുടെ ഭാര്യയാണ്.
read also: 20,000 രൂപയുടെ മരുന്നുകള്‍ വേണം, എല്ലാ ദിവസവും രണ്ടുനേരം സ്റ്റിറോയ്ഡ് എടുക്കണം: നടന്‍ കിഷോര്‍
ജ്യോതിർമയിയാണ് ഏക മകൾ. സംവിധായകൻ അമല്‍ നീരദ് മരുമകനാണ്. പരേതനായ ഡോ കൃഷ്ണ മൂർത്തി, പരേതയായ ശ്യാമള കുമാരി, സത്യദേവി, ത്രിവിക്രമൻ, പരേതയായ ഹൈമാവതി എന്നിവർ സഹോദരങ്ങളാണ്. ഇന്ന് വൈകുന്നേരം 5 മണിക്ക് എറണാകുളം ലിസി- പുല്ലേപ്പടി റോഡിലുള്ള തിരുനക്കര വീട്ടില്‍ പൊതു ദർശനത്തിന് വെച്ച ശേഷം മൃതദേഹം രവിപുരം ശ്മശാനത്തില്‍ സംസ്കരിക്കും.
Post Your Comments