കൊച്ചി: ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കണമെന്ന അറിയിപ്പ് വീണ്ടും എത്തിയിട്ടുണ്ട്. അവസാനം ദിവസം എത്തിയതോടെ ഗ്യാസ് ഏജന്‍സികളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
കഴിഞ്ഞ ദിവസം മുതല്‍ പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ഇതുമായി ബന്ധപ്പെട്ട മെസേജുകള്‍ വന്നതോടെയാണ് ഗ്യാസ് ഏജന്‍സികളില്‍ വലിയ തിരക്കായി.
ഗ്യാസ് ആരുടെ പേരിലാണോ അയാള്‍ ആണ് ഏജന്‍സിയില്‍ എത്തേണ്ടത്. ഗ്യാസ് കണക്ഷന്‍ ബുക്കും ആധാര്‍ കാര്‍ഡും കൈവശം ഉണ്ടായിരിക്കണം. തുടര്‍ന്ന് കൈവിരല്‍ പതിപ്പിക്കണം. പഴയ കണക്ഷണന്‍ ഉള്ളവര്‍ ആണ് പലരും ഗ്യാസ് ബുക്ക് ആധാറുമായി ബന്ധിപ്പിക്കാതെ ഇരിക്കുന്നത്. പുതിയ കണക്ഷന്‍ എടുക്കുമ്പോള്‍ ആധാര്‍ നല്‍കേണ്ടതിനാല്‍ ബന്ധിപ്പിക്കുന്ന കാര്യത്തില്‍ വലിയ പ്രശ്‌നം വരില്ല.
കണക്ഷന്‍ വിദേശത്തുള്ള ആളിന്റെ പേരില്‍ ആണെങ്കില്‍ വീട്ടിലെ മറ്റ് അംഗങ്ങളുടെ പേരിലേക്ക് മാറ്റി ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ആരുപേരിലേക്കാണ് മാറ്റുന്നത് എങ്കില്‍ അവരുടെ ബാങ്ക് പാസ് ബുക്ക്, റേഷന്‍കാര്‍ഡ്, ആധാര്‍ എന്നിവ കൊണ്ടുവരണം.
Post Your Comments