Latest NewsKeralaMollywoodNewsEntertainment

നിറത്തിന്‍റെ പേരില്‍ രാമകൃഷ്ണനെ അധിക്ഷേപിച്ചത് തെറ്റ്: സത്യഭാമയെ വിമര്‍ശിച്ച്‌ ഫഹദ് ഫാസില്‍

ലുവ യുസി കോളജില്‍ പുതിയ ചിത്രമായ ആവേശത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് താരത്തിന്റെ പ്രതികരണം

ഡോ. ആര്‍എല്‍വി രാമകൃഷ്ണനെ നര്‍ത്തകി സത്യഭാമ അധിക്ഷേപിച്ചത് തെറ്റാണെന്നു നടൻ ഫഹദ് ഫാസില്‍. നിറത്തിന്റെ പേരില്‍ അദ്ദേഹത്തെ നർത്തകി സത്യഭാമ അധിക്ഷേപിച്ചത് തെറ്റാണെന്നായിരുന്നു താരം പ്രതികരിച്ചത്. ആലുവ യുസി കോളജില്‍ പുതിയ ചിത്രമായ ആവേശത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് താരത്തിന്റെ പ്രതികരണം.

read also: തമാശയ്ക്ക് യുവാവിന്റെ മലദ്വാരത്തിൽ ബ്ലോ ഡ്രയറിൻ്റെ അടപ്പ് കയറ്റി സുഹൃത്ത്: മരണം

തന്റെ നിലപാട് താൻ പറയാമെന്നും ഇനി ഇത്തരം ചോദ്യങ്ങള്‍ വേണ്ടെന്നും പറഞ്ഞുകൊണ്ടായിരുന്നു ഫഹദ് സംഭവത്തില്‍ മറുപടി പറഞ്ഞത്. 2023ലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. ഒരു മുഴുനീള എന്റര്‍ടെയ്നര്‍ ആയി എത്തുന്ന ചിത്രത്തില്‍ രങ്കൻ എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button