താൻ മുമ്പത്തേക്കാൾ സന്തോഷവതിയാണെന്നും തനിക്ക് ചുറ്റുമുള്ള പ്രവർത്തകർ നൽകുന്ന ആത്മവിശ്വാസവും സ്നേഹവും ചെറുതല്ലെന്നും പദ്മജ വേണുഗോപാൽ. താൻ എടുത്ത തീരുമാനം ശരിയാണെന്നും പഴയ സഹപ്രവർത്തകരുടെ അധിക്ഷേപങ്ങൾക്കും, പരിഹാസങ്ങൾക്കും, ഭീഷണികൾക്കും എന്റെ മനസ്സിനെ തളർത്താനാവില്ല എന്നും അവർ ഫേസ്‌ബുക്കിൽ കുറിച്ചു.
പദ്മജ വേണുഗോപാലിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
അധിക്ഷേപങ്ങൾക്കും, പരിഹാസങ്ങൾക്കും, ഭീഷണികൾക്കും എന്റെ മനസ്സിനെ തളർത്താനാവില്ല…
ഞാനെടുത്തത് ശരിയായ തീരുമാനം തന്നെയാണ്,… ഇന്ന് ഞാൻ മുമ്പത്തേക്കാളും സന്തോഷവതിയും, എന്നെപ്പറ്റി അഭിമാനം തോന്നുന്ന വ്യക്തിയുമാണ്..
എന്റെ വ്യക്തിത്വം അംഗീകരിക്കുന്ന, എന്നെ സ്നേഹിക്കുന്ന സഹപ്രവർത്തകർ ഉള്ള ഒരു പാർട്ടിയിലാണ് ഇന്ന് ഞാൻ..
എനിക്കിപ്പോൾ ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നു..
അഭിമാനം വർദ്ധിച്ചിരിക്കുന്നു..
സന്തോഷം വർദ്ധിച്ചിരിക്കുന്നു..
ഞാനെടുത്ത തീരുമാനത്തിൽ പൂർണ്ണ തൃപ്തയാണ് ഞാൻ ഇന്ന്…
എല്ലാവരോടും സ്നേഹത്തോടെ,..
പത്മജ വേണുഗോപാൽ…
Post Your Comments