ഇന്ത്യയുടെ കിഴക്കന്‍തീരത്തുള്ള ഒരു സംസ്ഥാനമാണ് ഒഡീഷ. മുന്‍പ് ഈ സംസ്ഥാനം ഒറീസ എന്നാണ് അറിയപ്പെട്ടിരുന്നത്. ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ആന്ധ്രാ പ്രദേശ്, ഛത്തീസ്ഗഡ് എന്നിവയാണ് ഒഡീഷയുടെ അയല്‍സംസ്ഥാനങ്ങള്‍. 15,57,071 ച. കി. മീ. വിസ്ഥീര്‍ണമുള്ള ഒറീസ സംസ്ഥാനത്തെ ഭരണസൗകര്യാര്‍ത്ഥം 30 ജില്ലകളായി വിഭജിച്ചിരിക്കുന്നു.147 നിയമസഭ മണ്ഡലങ്ങളാണ് ഒഡിഷയ്ക്കുള്ളത്.
സംസ്ഥാന നിയമസഭയിലെ 147 അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനായി 2024 മെയ് 13 മുതല്‍ ജൂണ്‍ 1 വരെയാണ് ഒഡീഷ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഒഡീഷ നിയമസഭയുടെ കാലാവധി 2024 ജൂണ്‍ 24ന് അവസാനിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് 2019 ഏപ്രിലിലാണ് നടന്നത്. തിരഞ്ഞെടുപ്പിന് ശേഷം ബിജു ജനതാദള്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിക്കുകയും നവീന്‍ പട്‌നായിക് മുഖ്യമന്ത്രിയാവുകയും ചെയ്തു.
ഒഡിഷയില്‍ ബിജു ജനതാദളും ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. മൂന്നാം സ്ഥാനത്ത് കോണ്‍ഗ്രസാണ് നിലയുറപ്പിച്ചിരിക്കുന്നത്.
Post Your Comments