തൃശൂര്‍: കേരള കലാമണ്ഡലത്തിൽ സുപ്രധാന തീരുമാനം. മോഹിനിയാട്ടം ഇനി ആൺകുട്ടികള്‍ക്കും പഠിക്കാം. ഇത് സംബന്ധിച്ച നിർണായക തീരുമാനം ഇന്ന് ചേരുന്ന ഭരണസമിതി യോഗത്തിൽ ഉണ്ടായേക്കും. അധിഷേപം നേരിട്ട മോഹിനിയാട്ടം നർത്തകൻ ആര്‍എല്‍വി രാമകൃഷ്ണൻ കൂത്തമ്പലത്തിൽ ചിലങ്ക കെട്ടിയാടിയതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് ഇങ്ങനെയൊരു ചരിത്ര തീരുമാനത്തിലേക്ക് കലാമണ്ഡലം എത്തുന്നത് എന്നതും ശ്രദ്ധേയം.
മാറുന്ന കാലത്തെ, കലാമണ്ഡലവും അഭിസംബോധന ചെയ്യും, ജെൻട്രൽ ന്യൂട്രലായ അക്കാദമിക സ്ഥാപനമായി കലാമണ്ഡലം നിലനിൽക്കാനാണ് ആഗ്രഹം, അതിനാല്‍ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുമെന്നും ചാൻസിലർ മല്ലികാ സാരാഭായ് അറിയിച്ചു.
എട്ടാം ക്ലാസുമുതൽ പിജി കോഴ്സ് വരെ മോഹിനിയാട്ടം പഠിക്കാനുള്ള അവസരമുണ്ട് കേരള കലാമണ്ഡലത്തിൽ . നൂറിലേറെ വിദ്യാർഥിനികൾ പത്തിലേറെ കളരികളിൽ ചുവടുറയ്ക്കുന്നു.
അധിക തസ്തിക സൃഷ്ടിക്കേണ്ടതില്ല എന്നതിനാൽ ആൺകുട്ടികള്‍ക്ക് മോഹിനിയാട്ടം പഠിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ തടസമുണ്ടാവില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസ്സമായാൽ മാത്രം തീരുമാനം തെരഞ്ഞെടുപ്പിന് ശേഷമെടുക്കാനാണ് ഇവര്‍ കരുതുന്നത്.
വിഷയത്തില്‍ മാറ്റത്തിന് നിഷ്‌കര്‍ഷ്‌ക്കുമെന്നും എല്ലാ തരത്തിലുള്ള ലിംഗ, വര്‍ഗ്ഗ, മതം മാനദണ്ഡങ്ങളെ മറികടക്കാന്‍ ശ്രമിക്കുകയാണെന്നും കലാമണ്ഡലം ചാന്‍സലർ മല്ലിക അറിയിച്ചു. കലാമണ്ഡലത്തിലെ എല്ലാ അദ്ധ്യാപനങ്ങളും ജാതിയുടെയോ മതത്തിന്റെയോ അതിരുകളില്ലാത്തതായിരിക്കണം.
‘വിസിയോടും രജിസ്ട്രാറോടും ഞാന്‍ എന്റെ കാഴ്ചപ്പാട് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്, അവര്‍ രണ്ടുപേരും എന്നോട് യോജിക്കുകയും എല്ലാവരേയും ഞങ്ങളോടൊപ്പം കൊണ്ടുപോകാന്‍ ചര്‍ച്ചകളും നടക്കുന്നുണ്ട്.. നേരത്തെ ഒരു മുസ്ലീം പെണ്‍കുട്ടി കഥകളിയില്‍ എത്തിയിട്ടുണ്ട്. അത് സാവധാനത്തിലാണെങ്കിലും സംഭവിക്കുന്നു’, മല്ലിക സാരാഭായി വ്യക്തമാക്കി.
Post Your Comments