തിരുവനന്തപുരം: തിരുവനന്തപുരത്തെ റോഡ് നവീകരണ പ്രവർത്തനങ്ങൾ മഴക്കാലത്തിന് മുൻപേ പൂർത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബിഎം, ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന 29 റോഡുകള്‍ ഗതാഗതയോഗ്യമായി കഴിഞ്ഞു. 12 റോഡുകളില്‍ രണ്ടെണ്ണം പൂര്‍ണമായും നിർമാണം പൂര്‍ത്തിയാക്കി. സ്റ്റാച്ച്യൂ- ജനറല്‍ ഹോസ്പിറ്റല്‍ റോഡ്, നോര്‍ക്ക- ഗാന്ധി ഭവന്‍ റോഡ് എന്നിവ ഉടൻ തന്നെ തുറക്കാന്‍ പോവുകയാണെന്നും മന്ത്രി പറഞ്ഞു.ഫേസ്‌ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പരാമർശം.
റിയാസിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
തലസ്ഥാനനഗരി
സ്മാര്‍ട്ടാവുകയാണ്..
വൈദ്യുതി ലൈന്‍ ഉള്‍പ്പെടെ എല്ലാ കേബിളുകളും ഭൂമിക്കടിയിലൂടെ സ്ഥാപിച്ചുകൊണ്ട്, മനോഹരമായ നടപ്പാതകളും ലൈറ്റുകളും സൈക്കിള്‍ വേയും ഒക്കെ സാധ്യമാക്കുന്ന അത്യാധുനികമായ 12 സ്മാര്‍ട്ട് റോഡുകളാണ് യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്.
എത്രയോ കാലമായി മുടങ്ങി കിടന്ന ഈ പദ്ധതി നിശ്ചയദാർഢ്യത്തോടെയുള്ള സർക്കാർ നിലപാട് കാരണം മഴക്കാലത്തിനു മുൻപ് തന്നെ യാഥാർഥ്യമാകുന്നു. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ പൊതുമരാമത്ത് വകുപ്പ് തിരുവനന്തപുരം നഗരത്തിലെ 40 റോഡുകളാണ് ആധുനികനിലവാരത്തിലേക്ക് നവീകരിക്കുന്നത്. ഇതില്‍ ബിഎം, ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന 29 റോഡുകളും ഗതാഗതയോഗ്യമായി കഴിഞ്ഞു.
12 സ്മാര്‍ട്ട് റോഡുകളില്‍ രണ്ടെണ്ണം പൂര്‍ണമായും പ്രവൃത്തി പൂര്‍ത്തിയാക്കി. യൂണിവേഴ്സിറ്റി കോളേജ് റോഡും സ്പെന്‍സര്‍ ജംഗ്ഷന്‍ റോഡും ഗതാഗതയോഗ്യമായി. സ്റ്റാച്ച്യൂ ജനറല്‍ ഹോസ്പിറ്റല്‍ റോഡ്, നോര്‍ക്ക ഗാന്ധിഭവന്‍ റോഡ് എന്നിവ ഉടനെ തുറക്കാന്‍ പോവുകയാണ്.
Post Your Comments