ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഈസ്റ്റര്‍ ഞായറാഴ്ചയ്ക്ക് മുമ്പുള്ള വെള്ളിയാഴ്ച ആചരിക്കുന്ന ഒരു പ്രധാന ദിനമാണ് ‘ഗുഡ് ഫ്രൈഡേ’. ഈ പേര് ‘ദൈവത്തിന്റെ വെള്ളിയാഴ്ച’ എന്ന പദത്തില്‍ നിന്നാണ് ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു, അത് പിന്നീട് ‘ഗോഡ് ഫ്രൈഡേ’ ആയി മാറി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുഃഖവെള്ളി, വിശുദ്ധ വെള്ളിയാഴ്ച, കറുത്ത വെള്ളിയാഴ്ച എന്നും അറിയപ്പെടുന്നു. ചില രാജ്യങ്ങളില്‍, യേശുവിന്റെ ത്യാഗത്തെ ബഹുമാനിക്കുന്ന ഒരു മാര്‍ഗമെന്ന നിലയില്‍ ദുഃഖവെള്ളിയാഴ്ചയില്‍ മാംസത്തിന് പകരം മത്സ്യം കഴിക്കുന്നത് പതിവാണ്. ചാന്ദ്ര കലണ്ടറുമായും ഈസ്റ്റര്‍ ഞായറാഴ്ചയുടെ തീയതിയുമായും ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ എല്ലാ വര്‍ഷവും വ്യത്യസ്ത തീയതികളിലാണ് ദുഃഖവെള്ളി വരുന്നത്.
ഇംഗ്ലീഷില്‍ ഈ ദിനം ‘ഗുഡ് ഫ്രൈഡേ (നല്ല വെള്ളി) എന്നാണ് അറിയപ്പെടുന്നത്. ഒരു തരത്തില്‍ ഈ ദിനം സന്തോഷത്തിന്റെ ദിവസം കൂടിയാണ്. കാരണം കുരിശുമരണത്തിലൂടെ അവിടുന്ന് നമ്മെ പാപങ്ങളില്‍ നിന്നു രക്ഷിക്കുകയായിരുന്നു.
പാശ്ചാത്യ സഭകള്‍ ഈ ദിവസത്തെ ‘ഗുഡ് ഫ്രൈഡെ’ എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ ഓര്‍ത്തഡോക്സ് സഭകള്‍ ‘വലിയ വെള്ളിയാഴ്ച’ എന്നും വിളിക്കുന്നു. ഗുഡ് ഫ്രൈഡെ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് 1290 ല്‍ നിന്നുള്ള കൃതിയായ ‘ദി സൗത്ത് ഇംഗ്ലീഷ് ലെജന്‍ഡറി’യിലാണ് എന്ന് ബിബിസി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുന്നു.
Post Your Comments