മൂന്നാർ: ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ഭീതി. ഇന്ന് പുലർച്ചയാണ് കാട്ടുകൊമ്പനായ ചക്കക്കൊമ്പൻ ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. തുടർന്ന് വ്യാപക ആക്രമണം അഴിച്ചുവിടുകയായിരുന്നു. പുലർച്ചയോടെ സിങ്കുകണ്ടത്തെ വീട് ചക്കക്കൊമ്പൻ ആക്രമിച്ചു. ആന വീട് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. കൂനംമാക്കൽ മനോജ് മാത്യുവിന്റെ വീടാണ് ചക്കക്കൊമ്പൻ ഇടിച്ചു തകർക്കാൻ ശ്രമിച്ചത്. കൃത്യമായ ഇടപെടൽ നടത്തിയതിനാൽ ആളപായമില്ല.
ഇന്ന് പുലർച്ചെ നാല് മണിക്കായിരുന്നു ആക്രമണം നടന്നത്. വീടിന്റെ മുൻവശത്തെത്തിയ ആന, കൊമ്പ് ഉപയോഗിച്ച് വീടിന്റെ ഭിത്തിയിൽ ശക്തമായി കുത്തുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ ഭിത്തിയിൽ വിള്ളൽ വീഴുകയും മുറിക്കുള്ളിലെ സീലിംഗ് തകരുകയും ചെയ്തിട്ടുണ്ട്. വീടിനകത്ത് മനോജും കുടുംബവും കിടന്നുറങ്ങുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയെങ്കിലും ചക്കക്കൊമ്പൻ കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. ഇതിനുമുൻപ് നിരവധി തവണ ചിന്നക്കനാൽ മേഖലയിൽ ചക്കക്കൊമ്പൻ വലിയ രീതിയിലുള്ള ആക്രമണങ്ങൾ അഴിച്ചുവിട്ടിട്ടുണ്ട്. കടകളടക്കം തകർത്താണ് കാടുകയറാറുള്ളത്.
Also Read: കേരളത്തിൽ അതികഠിനമായ ചൂട്! 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
Post Your Comments