Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
PoliticsLatest NewsNews

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ!! വോട്ടർ ഐഡി കാർഡ് മാത്രമല്ല, വോട്ട് ചെയ്യാൻ ഈ 12 രേഖകൾ കൂടി ഉപയോഗിക്കാം

ഇത്തവണ 7 ഘട്ടങ്ങളിലാണ് രാജ്യത്ത് വോട്ടെടുപ്പ് നടക്കുന്നത്

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയതോടെ അവസാനഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനവുമായി മുന്നണികളും പാർട്ടികളും ആവേശത്തിലാണ്. ഇത്തവണ 7 ഘട്ടങ്ങളിലാണ് രാജ്യത്ത് വോട്ടെടുപ്പ് നടക്കുന്നത്. വാശിയേറിയ പോരാട്ടത്തിൽ ജനവിധി കാത്തുനിൽക്കുകയാണ് ഓരോ മണ്ഡലങ്ങളും. സാധാരണയായി ഫോട്ടോ പതിപ്പിച്ച വോട്ടർ ഐഡി കാർഡാണ് ഏറ്റവും കൂടുതൽ പേർ വോട്ടിംഗിനായി ഉപയോഗിക്കാറുള്ളത്. എന്നാൽ, 12 തിരിച്ചറിയൽ രേഖകൾ കൂടി തിരഞ്ഞെടുപ്പിൽ ഐഡന്റിറ്റി കാർഡായി ഉപയോഗിക്കാവുന്നതാണ്.

ദേശീയ ജനസംഖ്യ രജിസ്റ്റർ അടക്കമുള്ള 13 ഇനം തിരിച്ചറിയൽ രേഖകൾ വോട്ട് ചെയ്യാനായി ഉപയോഗിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് മാത്രമേ ഇത്തരം തിരിച്ചറിവിൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാൻ സാധിക്കുകയുള്ളൂ. വോട്ടർ ഐഡി കാർഡിന് പുറമേ, അനുവദനീയമായ മറ്റ് രേഖകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

  • ആധാർ കാർഡ്
  • പാൻ കാർഡ്
  • യുഡിഐഡി
  • സർവീസ് തിരിച്ചറിയൽ കാർഡ്
  • ബാങ്ക് പാസ്ബുക്ക്
  • പോസ്റ്റോഫീസ് പാസ് ബുക്ക്
  • ഹെൽത്ത് ഇൻഷുറൻസ് സ്മാർട്ട് കാർഡ്
  • ഡ്രൈവിംഗ് ലൈസൻസ്
  • പാസ്പോർട്ട്
  • പെൻഷൻ രേഖ
  • എംപി/എംഎൽഎ തിരിച്ചറിയൽ കാർഡ്
  • തൊഴിലുറപ്പ് തിരിച്ചറിയൽ കാർഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button