ദുരന്തങ്ങൾ വിട്ടൊഴിയാതെ നജീബിന്റെ ജീവിതം. അടുത്ത വ്യാഴാഴ്ച ആടുജീവിതം റിലീസ് ചെയ്യാനിരിക്കെ നജീബിന്റെ ജീവിതം ലോകമെങ്ങും വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. മുഖ്യധാര ചാനലുകൾ, യൂട്യൂബ് ചാനലുകൾ, പത്രമാധ്യമങ്ങൾ എന്നിവിടങ്ങളിലെല്ലാം നജീബിന്റെ കഷ്ടപ്പാടുകളും യാതനകളും നിറയുകയാണ്. ഇപ്പോൾ അതിന്റെ തുടർച്ചയെന്നോണം മറ്റൊരു ദുരന്തം കൂടി നജീബിന്റെ വീട്ടിൽ ഇപ്പോൾ എത്തിയിരിക്കുകയാണ്.
നജീബിന്റെ മകൻെറ മകൾ മരണപ്പെട്ട വിവരമാണ് ഇപ്പോൾ ബെന്യാമിൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്നാണ് ഒന്നര വയസ്സ് പ്രായമുള്ള കുട്ടി മരണപ്പെട്ടിരിക്കുന്നത്. നജീബിന്റെ ജീവിതത്തെക്കുറിച്ച് അറിഞ്ഞ എല്ലാവർക്കും ഇതൊരു വലിയ വേദനയാണ്. ആടു ജീവിതം അടുത്ത വ്യാഴാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് നജീബിനെ തേടി ഇത്തമൊരു ദുരന്തം എത്തിയത്.
കുറിപ്പ് പൂർണ്ണ രൂപം
പെട്ടെന്ന് ഉണ്ടായ ഒരു അസുഖത്തെ തുടർന്ന് നജീബിന്റെ കൊച്ചുമകൾ ( മകന്റെ മകൾ ) സഫാ മറിയം (ഒന്നര വയസ് ) ഇന്ന് മരണപ്പെട്ടു. ? നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കുമല്ലോ ????
Leave a Comment