തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചൊവ്വാഴ്ച വരെ 10 ജില്ലകളിൽ താപനില ക്രമാതീതമായി ഉയരുന്നതാണ്. ജാഗ്രതയുടെ ഭാഗമായി 10 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, കൊല്ലം, തൃശ്ശൂർ, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളിലാണ് കനത്ത ചൂട് അനുഭവപ്പെടുക.
കോട്ടയം, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ താപനില 39 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. പത്തനംതിട്ട ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സാധാരണയെക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെയാണ് ഈ ജില്ലകളിൽ താപനില അനുഭവപ്പെടുക. അതേസമയം, ചൂടിന് നേരിയ ആശ്വാസമെന്ന നിലയിൽ സംസ്ഥാനത്ത് വേനൽ മഴയ്ക്കും സാധ്യതയുണ്ട്.
Leave a Comment