ലക്നൗ: ഹോളി ദിനത്തിൽ ഉത്തർപ്രദേശിൽ ഡ്രൈ ഡേ പ്രഖ്യാപിച്ച് യോഗി സർക്കാർ. മാർച്ച് 25-നാണ് ഡ്രൈ ഡേ ആചരിക്കുക. അന്നേദിവസം വൈകുന്നേരം 5 മണി വരെ എല്ലാ മദ്യഷാപ്പുകളും അടച്ചിടണമെന്ന് സർക്കാർ ഉത്തരവിറക്കി. വൈകിട്ട് 5 മണി മുതൽ രാത്രി 10 മണി വരെ മദ്യ വിൽപ്പന നടത്താവുന്നതാണ്. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
യുപി സര്‍ക്കാര്‍ പുറത്തിറക്കിയ മാർഗ്ഗനിർദേശ പ്രകാരം, ഏതെങ്കിലും കടയിൽ മദ്യം വിൽക്കുന്നതായി കണ്ടെത്തിയാൽ ലൈസൻസ് റദ്ദ് ചെയ്യുന്നതാണ്. ഹോളിക്ക് ശേഷം മാർച്ച് 29 ദുഃഖവെള്ളി ദിനത്തിലും ഉത്തർപ്രദേശിൽ ഡ്രൈ ഡേ ആചരിക്കും. ഹോളി ദിനത്തിൽ സംഘർഷം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുന്നതാണ്. പെരുമാറ്റച്ചട്ട ലംഘനം ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മെട്രോ നഗരങ്ങളെ 88 സെക്ടറുകളായും, 39 സോണുകളായും തരംതിരിച്ചിട്ടുണ്ട്.
Also Read: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
Post Your Comments