തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകൾക്കുള്ളിൽ വേനൽ മഴയെത്തും. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുന്നതാണ്. ഇടിമിന്നലോടുകൂടിയ നേരിയതോ, മിതമായതോ ആയ മഴയാണ് ലഭിക്കുക. കത്തിക്കരിയുന്ന വേനലിൽ മഴയെത്തുന്നത് ഏറെ ആശ്വാസമാകും.
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിൽ വരും ദിവസങ്ങളിൽ മഴ ലഭിച്ചേക്കും. വേനൽക്കാലം വന്നെത്തിയതോടെ സാധാരണ താപനിലയേക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയരുന്നത്.
Also Read: ബിജെപിയുടെ നാലാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്, രാധികാ ശരത്കുമാര്‍ സ്ഥാനാര്‍ത്ഥി
Post Your Comments