Latest NewsNewsEducation & Career

നീറ്റ് പിജി 2024: പ്രവേശന പരീക്ഷ വീണ്ടും മാറ്റി, പുതുക്കിയ തീയതി അറിയാം

വിശദവിവരങ്ങൾക്ക് nbe.edu.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്

നീറ്റ് പിജി പരീക്ഷാ തീയതി പുതുക്കി നിശ്ചയിച്ചു. നാഷണൽ മെഡിക്കൽ കമ്മീഷനാണ് തീയതി പുതുക്കി നിശ്ചയിച്ചത്. വിജ്ഞാപനം അനുസരിച്ച്, ജൂൺ 23 മുതൽ പരീക്ഷ ആരംഭിക്കും. ജൂലൈ 15-ന് ഫലം പ്രസിദ്ധീകരിക്കുന്നതാണ്. അഡ്മിഷനോടനുബന്ധിച്ചുള്ള കൗൺസിലിംഗ് ഓഗസ്റ്റ് 5 മുതൽ ഒക്ടോബർ 15 വരെയാണ് നടക്കുക. സെപ്റ്റംബർ 16-നാണ് അക്കാദമിക് സെഷൻ.

ജോയിൻ ചെയ്യുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 21-ആണ്. വിശദവിവരങ്ങൾക്ക് nbe.edu.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. നേരത്തെ മാർച്ച് മൂന്നിനായിരുന്നു നീറ്റ് പിജി പരീക്ഷ നിശ്ചയിച്ചത്. പിന്നീട് ജൂലൈ ഏഴിലേക്ക് മാറ്റുകയായിരുന്നു. നീറ്റ് യുജി പരീക്ഷയിൽ ടൈ ബ്രേക്കിംഗ് രീതിയിൽ പരിഷ്‌കരണത്തിന് തീരുമാനമായിട്ടുണ്ട്.

Also Read: കലാമണ്ഡലം സത്യഭാമയ്ക്ക് വന്‍ തിരിച്ചടി,സത്യഭാമയെ തള്ളി കേരള കലാമണ്ഡലം: പേരിനൊപ്പം കലാമണ്ഡലം എന്ന് ചേര്‍ക്കുന്നത് കളങ്കം

shortlink

Post Your Comments


Back to top button