Latest NewsKeralaNews

കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി ഡിവൈഎഫ്‌ഐ

സത്യഭാമയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ട്, ഇത്തരം ആളുകളെ കേരളം ബഹിഷ്‌കരിക്കണം

തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ഡിജിപിക്ക് പരാതി നല്‍കി ഡിവൈഎഫ്‌ഐ. കലാമണ്ഡലം സത്യഭാമയ്ക്ക് എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. ഇത്തരം ആളുകളെ കേരളം ബഹിഷ്‌കരിക്കണമെന്ന് സനോജ് ആവശ്യപ്പെട്ടു.

Read Also: കലാമണ്ഡലം സത്യഭാമയ്ക്ക് എതിരെ വ്യാപക പ്രതിഷേധം, സത്യഭാമ പൊതുസമൂഹത്തോട് മാപ്പ് പറയണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

‘പ്രശസ്ത നര്‍ത്തകനും ചലച്ചിത്രതാരം കലാഭവന്‍ മണിയുടെ സഹോദരനുമായ ഡോ.ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ ജാതീയ-വംശീയ പരാമര്‍ശം ആധുനിക സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയാത്തതും അപലപനീയവുമാണ്. കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണം. ഡോ.ആര്‍.എല്‍ വി രാമകൃഷ്ണനെതിരായ ജാതി അധിക്ഷേപത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നു, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button