ബഗാഹ: ബീഹാറിൽ ട്രെയിൻ അപകടം. സൈനികർ സഞ്ചരിച്ചിരുന്ന പ്രത്യേക ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ബീഹാറിലെ ബഗാഹ ജില്ലയിലാണ് അപകടം ഉണ്ടായത്. ബഗാഹ റെയിൽവേ സ്റ്റേഷൻ സമീപമുള്ള ദാല നമ്പർ എൽ-സിഎൻ-50-സിയുടെ ഗുഡ്സ് ഗോഡൗണിന് സമീപമാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് ട്രെയിനിന്റെ മൂന്ന് ബോഗികൾ എൻജിനുമായി വേർപെട്ട് പോകുകയായിരുന്നു. നിലവിൽ, ബഗാഹ മേഖലയിലെ ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. പാളം തെറ്റിയ ബോഗികൾ റെയിൽവേ ട്രാക്കിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് റെയിൽവേ അധികൃതർ.
ട്രെയിനിൽ സൈനിക ഉദ്യോഗസ്ഥരും, അവരുടെ സാധനങ്ങളുമാണ് ഉണ്ടായിരുന്നത്. രാജസ്ഥാനിൽ നിന്ന് ബംഗാളിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. വിവരമറിഞ്ഞ ഉടൻ തന്നെ റെയിൽവേ അധികൃതരും ജീവനക്കാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കൂടുതലും സൈനികരുടെ സാധനങ്ങളാണ് ബോഗികളിൽ ഉണ്ടായിരുന്നത്. അതിനാൽ, വൻ ദുരന്തമാണ് ഒഴിവായത്. അതേസമയം, സൈനികർ ഇരുന്ന ബോഗികൾ സുരക്ഷിതമാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
Also Read: 100 കോടിയിലധികം വിലവരുന്ന ലഹരി മരുന്നുമായി വിമാനത്താവളത്തിൽ വിദേശ വനിതകൾ അറസ്റ്റിൽ
Post Your Comments