സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. പവന് 48,640 രൂപയും, ഗ്രാമിന് 6080 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ സർവ്വകാല ഉയരമാണ്. ഇന്നലെ രാവിലെ വ്യാപാരത്തിന്റെ ആദ്യ മണിക്കൂറുകളിൽ പവന് 48,280 രൂപയായിരുന്നു നിരക്ക്. പിന്നീട് ആഗോളതലത്തിൽ വില കുതിച്ചുയർന്നതിനെ തുടർന്ന് കേരളത്തിലെ വില ഉയർന്ന് സർവ്വകാല ഉയരത്തിലേക്കെത്തുകയായിരുന്നു. ഈ നിരക്കാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ആഗോള തലത്തിൽ സ്വർണം ചെറിയ നേട്ടത്തിലാണ് ഇപ്പോൾ വ്യാപാരം നടത്തുന്നത്.
ഇതിനു മുമ്പ് ഇക്കഴിഞ്ഞ മാർച്ച് 9,10,11,12 തിയ്യതികളിലാണ് സ്വർണവില ചരിത്രത്തിലെ പുതിയ ഉയരത്തിലെത്തിയത്. പവന് 48600 രൂപയും, ഗ്രാമിന് 6075 രൂപയുമായിരുന്നു വില. നിലവിൽ, അന്താരാഷ്ട്ര തലത്തിൽ സ്വർണവ്യാപാരം ഫ്ലാറ്റ് നിലവാരത്തിലാണ് ഉള്ളത്. ട്രോയ് ഔൺസിന് 1.85 ഡോളർ (0.09%) ഉയർന്ന് 2158.98 ഡോളർ എന്നതാണ് വില.
Post Your Comments