Latest NewsKeralaNews

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കള്ളപ്പണം: കര്‍ശന നടപടികളുമായി ആദായനികുതി വകുപ്പ്

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രചാരണത്തിനും മറ്റുമായുള്ള പണമൊഴുക്ക് തടയാന്‍ കര്‍ശന നടപടികളുമായി ആദായനികുതി വകുപ്പ്. കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളിലും ലക്ഷദ്വീപിലെ ഒരു മണ്ഡലത്തിലും കര്‍ശന നിരീക്ഷണം ആരംഭിച്ചതായി ഇന്‍കം ടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ജനറല്‍ ദിബ്ജ്യോതി ദാസ് പറഞ്ഞു.

പരിശോധനകള്‍ക്കായി 150 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചു. ഇവര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് പോലീസ്, ജില്ലാ ഭരണകൂടം എന്നിവയുടെ സഹകരണത്തോടെ മണ്ഡലങ്ങളില്‍ കര്‍ശന നിരീക്ഷണം നടത്തും.

സംസ്ഥാനത്തെ വിമാനത്താവളങ്ങളുള്‍പ്പെടെ പ്രധാന കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലും കൊച്ചി തുറമുഖത്തും പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button