Latest NewsNewsBusiness

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്

ഇന്നലെ പവന് 48,480 രൂപയും, ഗ്രാമിന് 6,060 രൂപയുമായിരുന്നു നിരക്ക്

ദിവസങ്ങൾ നീണ്ട നിശ്ചലാവസ്ഥയ്ക്ക് ശേഷം ഇടിവിലേക്ക് വീണ് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 48,280 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 6,035 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ഉയർന്ന നിലവാരത്തിലാണ് ഇന്ന് സ്വർണവില ഉള്ളത്. തുടർച്ചയായ നാല് ദിവസങ്ങളിൽ സ്വർണവിലയിൽ മാറ്റങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല.

ഇന്നലെ പവന് 48,480 രൂപയും, ഗ്രാമിന് 6,060 രൂപയുമായിരുന്നു നിരക്ക്. ഇത് രണ്ടാമത്തെ ഉയർന്ന നിലവാരമായിരുന്നു. മാർച്ച് ഒമ്പതാം തീയതിയാണ് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലവാരത്തിലേക്ക് സ്വർണവില എത്തിയത്. പവന് 48,600 രൂപയായിരുന്നു അന്നത്തെ വില നിലവാരം. അന്താരാഷ്ട്ര സ്വർണവില നേരിയ ഇടിവിലാണ് വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 9.69 ഡോളർ ഇടിഞ്ഞ് 21,146.92 ഡോളർ എന്നതാണ് ആഗോളവില നിലവാരം. ഒരു ദിവസങ്ങളിൽ സ്വർണവില ചാഞ്ചാട്ടങ്ങൾക്ക് വിധേയമാക്കാനുള്ള സാധ്യത കൂടുതലാണ്. ഡോളർ കരുത്താർജ്ജിക്കാത്തിടത്തോളം സ്വർണവില പൊതുവേ ഉയർന്ന് നിൽക്കും.

Also Read: കൃഷ്ണനദിയിൽ കണ്ടെത്തിയ വിഷ്ണുവി​ഗ്രഹങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം: വിഗ്രഹങ്ങളുടെ ചരിത്രത്തെക്കുറിച്ച് കൂടുതൽ അന്വേഷണം

shortlink

Related Articles

Post Your Comments

Related Articles


Back to top button