![](/wp-content/uploads/2024/03/whatsapp-image-2024-03-18-at-12.12.06_a9941c5c.jpg)
പിതാവിനെയും സഹോദരനെയും അതിദാരുണമായി കൊല്ലപ്പെടുത്തിയ ശേഷം സുഹൃത്തിനോടൊപ്പം മുങ്ങിയ 15-കാരിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലാണ് നാടിനെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. 52-കാരനായ പിതാവിനെയും 8 വയസ് പ്രായമുള്ള സഹോദരനെയും വെട്ടിക്കൊലപ്പെടുത്തിയാണ് പെൺകുട്ടി രക്ഷപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ ആൺ സുഹൃത്തിനും പങ്കുണ്ടെന്നാണ് സൂചന.
രണ്ട് പേരെയും കൊലപ്പെടുത്തിയ ശേഷം, പെൺകുട്ടി പിതാവിന്റെ ഫോണിൽ നിന്ന് ബന്ധുവിനെ വോയിസ് മെസേജ് അയച്ചിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിനെ വിവരം അറിയിക്കുകയും പെൺകുട്ടിയുടെ വീട്ടിൽ എത്തുകയുമായിരുന്നു. വീട് പുറമേ നിന്ന് പൂട്ടിയതിനാൽ വാതിൽ തകർത്താണ് പോലീസ് അകത്തു കയറിയത്. പിതാവിന്റെ മൃതദേഹം മുറിയിലും, സഹോദരന്റേത് ഫ്രിഡ്ജിലുമാണ് സൂക്ഷിച്ചത്.
Also Read: നിങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി സവർക്കറെ അവഹേളിക്കരുത്: രാഹുൽ ഗാന്ധിക്കെതിരെ രഞ്ജിത് സവർക്കർ
ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും അടങ്ങുന്ന സംഘം പെൺകുട്ടിക്കും സുഹൃത്തിനും വലവിരിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം പെൺകുട്ടിയുടെ പരാതിയിൽ സുഹൃത്തിനെതിരെ കേസെടുത്തിരുന്നു. ഈ കേസിൽ ജയിലിലായിരുന്ന സുഹൃത്ത് അടുത്തിടെയാണ് മോചിതനായത്. പെൺകുട്ടിയും ആൺ സുഹൃത്തും ചേർന്നാണ് കൊലപാതകം നടത്തിയിട്ടുള്ളതെന്നാണ് പോലീസിന്റെ നിഗമനം. ഇവർ ഒന്നിച്ചുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
Post Your Comments