റെയിൽ ഗതാഗതം ഇനി കൂടുതൽ സുരക്ഷിതം! റെയിൽവേ ഗേറ്റുകൾ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറുന്നു

ദക്ഷിണ റെയിൽവേ ആദ്യമായി മധുരയിലാണ് ഓട്ടോമാറ്റിക് ഗേറ്റ് സംവിധാനം അവതരിപ്പിച്ചത്

സംസ്ഥാനത്തെ റെയിൽ ഗതാഗതം അടിമുടി മാറുന്നു. റെയിൽവേ ഗേറ്റുകൾ ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് മാറ്റാനാണ് തീരുമാനം. റെയിൽ ഗതാഗതത്തിലെ സുരക്ഷിതത്വം വർദ്ധിപ്പിക്കാൻ പുതിയ സംവിധാനത്തിലൂടെ കഴിയുന്നതാണ്. ഗേറ്റുകൾ ഓട്ടോമാറ്റിക്കാവുന്നതോടെ ഗേറ്റ് കീപ്പറുടെ ശാരീരികാധ്വാനവും പരമാവധി കുറയ്ക്കാൻ കഴിയും. നിലവിൽ, തിരുവനന്തപുരം റെയിൽവേ ഡിവിഷന് കീഴിലുള്ള തുറവൂർ-എറണാകുളം റീച്ചിൽ നാലുകുളങ്ങര, ടിഡി എന്നീ റെയിൽവേ ഗേറ്റുകളിൽ ഓട്ടോമാറ്റിക് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ഘട്ടം ഘട്ടമായി മറ്റു ഗേറ്റുകളും ഓട്ടോമാറ്റിക്കാവുന്നതാണ്.

ദക്ഷിണ റെയിൽവേ ആദ്യമായി മധുരയിലാണ് ഓട്ടോമാറ്റിക് ഗേറ്റ് സംവിധാനം അവതരിപ്പിച്ചത്. സിഗ്നലിംഗ് സംവിധാനം ഓട്ടോമാറ്റിക്കായി മാറുന്നതോടെ പരമ്പരാഗത രീതിയിൽ സ്റ്റേഷൻ മാസ്റ്റർ പ്രവർത്തിപ്പിക്കുന്ന സിഗ്നലിംഗ് സംവിധാനത്തിലും മാറ്റങ്ങൾ വരും. തുറവൂരിലെ രണ്ട് ഗേറ്റുകളും ഓട്ടോമാറ്റിക് ആക്കുന്നതിനും സിഗ്നലിംഗ് സംവിധാനം നവീകരിക്കുന്നതിനും വേണ്ടി 10 കോടി രൂപയോളമാണ് ചെലവായിട്ടുള്ളത്. ഈ സംവിധാനം അപകട നിരക്കുകൾ കുറയ്ക്കാനും സഹായിക്കുന്നതാണ്.

Also Read: പിതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയ ശേഷം ആൺ സുഹൃത്തിനോടൊപ്പം മുങ്ങി, 15-കാരിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

Share
Leave a Comment