ചെന്നൈ: കോയമ്പത്തൂർ നഗരത്തിൽ വൻ നാശനഷ്ടങ്ങൾ വിതച്ച് കാട്ടാന. കോയമ്പത്തൂർ പേരൂർ ഭാഗത്തെ ജനവാസ മേഖലയിലാണ് കാട്ടാന എത്തിയത്. ആനക്കട്ടിയിൽ നിന്നാണ് ആന എത്തിയത്. തുടക്കത്തിൽ ആന ശാന്തനായിരുന്നെങ്കിലും, പിന്നീട് വലിയ പ്രകോപനങ്ങൾ സൃഷ്ടിക്കുകയായിരുന്നു.
പേരൂരിൽ നിന്നു ശിരുവാണി ഭാഗത്തേക്ക് പോകുന്നതിനിടെയാണ് ആനയുടെ ആക്രമണം തുടങ്ങിയത്. വനം വകുപ്പ് ജീവനക്കാർ എത്തി ആനയെ തിരികെ കാട്ടിലേക്ക് കയറ്റാൻ ശ്രമം തുടരുന്നിടെ ആന അക്രമാസക്തമായി പലയിടങ്ങളിലേക്ക് ഓടുകയായിരുന്നു.
ഓട്ടത്തിനിടെ ആന ഒരാളെ ആക്രമിച്ചു. സമീപത്തെ കട തകർത്തു മതിലിനു അപ്പുറത്തു നിൽക്കുകയായിരുന്ന ആൾക്ക് നേരെയായിരുന്നു ആക്രമണം. ഇയാളെ ആന തൂക്കിയെടുത്തെറിഞ്ഞു. തലനാരിഴയ്ക്ക് നിസാര പരിക്കോടെ ഇയാൾ രക്ഷപ്പെട്ടു.
Leave a Comment