ഡല്‍ഹി വികസന അതോറിറ്റി പൊളിച്ച നീക്കിയ മസ്ജിദിന്റെ സ്ഥലത്ത് നിസ്‌കാരത്തിന് അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി : ഡല്‍ഹി വികസന അതോറിറ്റി പൊളിച്ച നീക്കിയ മസ്ജിദിന്റെ സ്ഥലത്ത് നിസ്‌കാരത്തിന് അനുമതി നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി.
മെഹ്റോളിയിലെ അഖോണ്ഡ്ജി മസ്ജിദ് കഴിഞ്ഞ മാസമാണ് ബുള്‍ഡോസര്‍ ഉപയോഗിച്ചു പൊളിച്ചു മാറ്റിയത്. അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.

Read Also: സ്വന്തം സൂപ്പർ മാർക്കറ്റ് കത്തിച്ച് ഉടമ: കാരണം കേട്ട് ഞെട്ടി പോലീസ്

മുന്‍താസ്മിയ കമ്മിറ്റി മദ്രസ ബഹ്റുല്‍ ഉലൂമുമാണ് റംസാന്‍ നിസ്‌കാരം ഈ ഭൂമിയില്‍ നടത്തണമെന്ന് കാട്ടി അപേക്ഷ നല്‍കിയത്. ഫെബ്രുവരി 23ന് ഡല്‍ഹി വഖഫ് ബോര്‍ഡ് മാനേജിംഗ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജിയും ഹൈക്കോടതി തള്ളിയിരുന്നു . ശബ്-ഇ-ബാരാത് സമയത്ത് ഈ സ്ഥലത്ത് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന ഹര്‍ജിയും ജസ്റ്റിസ് സച്ചിന്‍ ദത്ത തള്ളിയിരുന്നു .

മുന്‍ ഉത്തരവില്‍ പറഞ്ഞ ന്യായം ഇപ്പോഴത്തെ അപേക്ഷയുടെ പശ്ചാത്തലത്തിലും ബാധകമാണെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തില്‍, ഈ കോടതി മറ്റൊരു സമീപനം സ്വീകരിക്കുന്നതിന് ന്യായീകരണമില്ല. അതിനാല്‍, ഇപ്പോഴത്തെ അപേക്ഷയില്‍ ആവശ്യപ്പെട്ട ഇളവ് അനുവദിക്കാന്‍ ഈ കോടതിക്ക് താല്‍പ്പര്യമില്ല, അതിനാല്‍ തള്ളിക്കളയുന്നു.- എന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.

 

Share
Leave a Comment