KeralaLatest NewsNews

മുഹമ്മദ് റിയാസ് എല്ലാ വകുപ്പിലും കൈയ്യിട്ട് വാരുന്നു, മറ്റു മന്ത്രിമാര്‍ നോക്കുകുത്തികള്‍: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരില്‍ നിന്ന് പ്രമുഖ മന്ത്രിമാരെ മാറ്റിയത് പിണറായി വിജയന്റെ മരുമകന് വേണ്ടിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ‘റിയാസ് എല്ലാ വകുപ്പിലും കൈയ്യിട്ട് വാരുന്നു. സുധാകരനും ഇ.പിയ്ക്കും ഇക്കാര്യം അറിയാം. മറ്റു മന്ത്രിമാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നു. കുടുംബാധിപത്യ പാര്‍ട്ടിയായി സിപിഎം മാറി’, കെ സുരേന്ദ്രന്‍ പറഞ്ഞു.

Read Also: ‘ജെസ്‌നയെ ഡിഗ്രിക്ക് പഠിച്ച സുഹൃത്ത് ചതിച്ചതായി സംശയം, ഇവിടേക്ക് സിബിഐ അന്വേഷണം എത്തിയില്ല’-പിതാവിന്റെ ഹർജി സ്വീകരിച്ചു

അതേസമയം, എസ്എഫ്‌ഐക്ക് എതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. അധ്യാപകരെ മര്‍ദ്ദിച്ചത് എസ്എഫ്‌ഐ യൂണിയന്‍ നേതാക്കള്‍ ചേര്‍ന്നാണെന്നും അദ്ദേഹം പറഞ്ഞു. ‘ക്രിമിനലുകളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ല. സര്‍ക്കാര്‍ നിയമവാഴ്ച്ചയെ വെല്ലുവിളിക്കുകയാണ്.
ഇടിമുറിയായ എംപ്ലോയിസ് യൂണിയന്‍ ഓഫീസ് അടച്ചു പൂട്ടണം’, കെ സുരേന്ദ്രന്‍ പറഞ്ഞു.

‘എസ്എഫ്‌ഐ ലക്ഷണമൊത്ത ഭീകര വാദ സംഘടനയായി മാറി. നിയമവാഴ്ച്ച തകര്‍ന്നു. സര്‍ക്കാര്‍ ഒത്താശയോടെയാണ് അക്രമം നടക്കുന്നത്. പൊലീസ് സഹായം ലഭിക്കുന്നതാണ് കിരാത വാഴ്ച്ചക്ക് കാരണം’ , അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button