ചെന്നൈ: ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന ചിത്രം പൊൺ ഒൻട്രു കണ്ടേൻ തിയേറ്ററിൽ റിലീസ് ചെയ്യില്ല. തിയേറ്ററിലെത്താതെ ചിത്രം നേരിട്ട് ഒടിടി റിലീസിനൊരുങ്ങുകയാണ്. അശോക് സെൽവൻ, വസന്ത് രവി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അതേസമയം, ചിത്രം ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യിക്കാതെ ഒടിടിയിൽ എത്തുന്നതിൽ എതിർപ്പുമായി നടൻ വസന്ത് രവി രംഗത്തെത്തി. നിർമ്മാതാക്കളായ ജിയോ സ്റ്റുഡിയോസിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. അണിയറ പ്രവർത്തകരെ അറിയിക്കാതെയുള്ള നീക്കത്തിനെതിരെയാണ് അദ്ദേഹം രംഗത്തെത്തിയത്.
കളേഴ്‌സ് തമിഴ് ചാനലിലൂടെയും ജിയോ സിനിമയിലൂടെയും ചിത്രം പ്രിമിയർ ചെയ്യാനാണ് ജിയോ സ്റ്റുഡിയോസ് പദ്ധതിയിടുന്നത്. എന്നാൽ റിലീസിനോടനുബന്ധിച്ചുള്ള ടിവി പ്രമോ എത്തിയതോടെയാണ് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നില്ലെന്ന് അണിയറ പ്രവർത്തകർ അറിയുന്നത് ഈ നടപടി ഞെട്ടലുണ്ടാക്കിയെന്ന് വസന്ത് രവി പറഞ്ഞു. എക്‌സ് മാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഷോക്കിങ്, ഇത് സത്യമാണോ. പ്രത്യേകിച്ചും ജിയോ സ്റ്റുഡിയോസ് പോലെ പേരുകേട്ട ഒരു നിർമാണ സ്ഥാപനം ഇങ്ങനെ ചെയ്യുമോയെന്ന് അദ്ദേഹം ചോദിക്കുന്നു. പൊൺ ഒൻട്രു കണ്ടേൻ എന്ന സിനിമയുടെ വേൾഡ് സാറ്റലൈറ്റ് പ്രിമിയർ പ്രമോ കണ്ടപ്പോൾ വേദനയും ദുഃഖവുമാണ് തോന്നിയത്. സിനിമയിൽ അഭിനയിച്ച തങ്ങളോടോ അതിന്റെ അണിയറ പ്രവർത്തകരോടോ ഇക്കാര്യത്തിൽ ഒരുവാക്കുപോലും ഇവർ ചോദിച്ചിട്ടില്ല. തങ്ങൾ ഈ സിനിമയ്ക്കു വേണ്ടി കഷ്ടപ്പെട്ടവരാണ്. പൊൺ ഒൻട്രു കണ്ടേൻ സിനിമയുടെ മുഴുവൻ ടീമിനും ഇതിനെക്കുറിച്ച് പൂർണമായും ഒന്നും അറിയില്ല. ഇക്കാര്യത്തിൽ തങ്ങളോടു കാണിച്ച ആദരവിന് ജിയോ സ്റ്റുഡിയോയ്ക്കു നന്ദി പറയുന്നുവെന്നും അദ്ദേഹം എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
Post Your Comments