KeralaLatest NewsNews

സംസ്ഥാനത്ത് വന്‍ക്രമക്കേട് കണ്ടെത്തിയത് 12 സഹകരണ ബാങ്കുകളില്‍, പേരുകള്‍ ഹൈക്കോടതിയില്‍ അറിയിച്ച് ഇഡി

എല്ലാം രാഷ്ട്രീയക്കാരുടെ ഒത്താശയോടെയെന്ന് റിപ്പോര്‍ട്ട്

കൊച്ചി: സംസ്ഥാനത്ത് ക്രമക്കേട് കണ്ടെത്തിയ 12 സഹകരണ ബാങ്കുകളുടെ പേര് വിവരങ്ങള്‍ ഇഡി ഹൈക്കോടതിയെ അറിയിച്ചു. അയ്യന്തോള്‍, മാരായമുറ്റം, കണ്ടല, ചാത്തന്നൂര്‍, മൈലപ്ര, മാവേലിക്കര, തുമ്പൂര്‍, നടയ്ക്കല്‍, കോന്നി റീജിയണല്‍, ബി.എസ്.എന്‍.എല്‍ എഞ്ചിനിയേഴ്‌സ് സഹകരണ ബാങ്ക്, മൂന്നിലവ് എന്നീ സഹകരണ ബാങ്കുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് പുറമെ ക്രമക്കേട് കണ്ടെത്തി കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ബാങ്കുകളാണ് ഇവ.

Read Also: സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍

കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തിലാണ് വിവരങ്ങള്‍ നല്‍കിയത്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലാണെന്ന് ഇഡി പറയുന്നു. പലരുടെയും മൊഴികളില്‍ നിന്നും രാഷ്ട്രീയ നേതാക്കളുടെ പങ്ക് പുറത്തു വന്നു. മുന്‍പ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുള്ളവര്‍ക്ക് അടക്കം സമന്‍സ് അയക്കാനുള്ള നടപടി പുരോഗമിക്കുന്നതായും ഇ.ഡി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button