
ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതി നടപ്പാക്കുന്നതിനെക്കുറിച്ചുള്ള പ്രതിപക്ഷ നേതാക്കളുടെ പ്രസ്താവനകളില്‍ വന്‍ പ്രതിഷേധം. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. എ.ഐ.സി.സി ആസ്ഥാനത്തായിരുന്നു പ്രതിഷേധം. ബാരിക്കേഡുകള്‍ സ്ഥാപിച്ചാണ് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞത്.
Read Also: ചേട്ടന് വേണ്ടി പരവതാനി വിരിച്ചിട്ടാണ് താന്‍ ബിജെപിയിലേക്ക് പോന്നത്: പത്മജ വേണുഗോപാല്‍
നിയമത്തിനെതിരെ പ്രതികരിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് മുന്നിലും വ്യാഴാഴ്ച പ്രതിഷേധമുണ്ടായിരുന്നു. അഭയാര്‍ത്ഥികള്‍ക്കെതിരായ പ്രസ്താവന കെജ്രിവാള്‍ പിന്‍വലിക്കണമെന്നും മാപ്പ് പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് മതവിവേചനത്തിനിരയായി പുറത്താക്കപ്പെട്ട മുസ്ലിമിതര അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്ന നിയമഭേദഗതി 2019-ലാണ് പാര്‍ലമെന്റ് പാസാക്കിയത്.
ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കാണ് പൗരത്വം ലഭിക്കുക. ഈ വിഭാഗത്തില്‍നിന്ന് 2014 ഡിസംബര്‍ 31-നോ അതിന് മുമ്പോ ഇന്ത്യയിലെത്തിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ ഏതുവര്‍ഷമാണ് ഇന്ത്യയിലെത്തയതെന്ന് രേഖപ്പെടുത്തണം. ഒരു വര്‍ഷമായി ഇന്ത്യയില്‍ താമസിച്ചുവരുന്നവരായിരിക്കണം. 14 വര്‍ഷത്തിനിടയില്‍ കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും ഇന്ത്യയില്‍ താമസിച്ചിട്ടുണ്ടാവണം.
Post Your Comments