കൊച്ചി: വിപ്രോ യാര്‍ഡ്‌ലി ലണ്ടന്‍, ഷവര്‍ ജെല്ലുകളുടെയും ക്ലിയര്‍ ജെല്‍ ബാറുകളുടെയും പുതിയ ശ്രേണി അവതരിപ്പിച്ചു. സ്പാ പോലെയുള്ള അനുഭവവും ഉറപ്പ് നല്‍കുന്ന ഫ്‌ലോറല്‍ ഓയില്‍ അടങ്ങിയതാണ് പുതിയ ശ്രേണി. ഏതുതരം ചര്‍മ്മമുള്ളവര്‍ക്കും അനുയോജ്യമായ ഈ ഉത്പന്നങ്ങള്‍ സിലിക്കണുകളും പാരബെനുകളും മുക്തമായതാണ്. 125 ഗ്രാമിന്റെ ക്ലിയര്‍ ജെല്‍ ബാറിന് 95 രൂപയും 250 മില്ലി ഷവര്‍ ജെല്ലിന് 225 രൂപയുമാണ് വില. ഐറിസ് ആന്‍ഡ് വയലറ്റ് , ഗാര്‍ഡനിയ ആന്‍ഡ് വാട്ടര്‍ലിലി , പിയോണി ആന്‍ഡ് യലാങ് യലാങ് , ലില്ലി ഓഫ് വാലി ആന്‍ഡ് ഫ്രാങ്കിപാനി എന്നിങ്ങനെ നിരവധി സുഗന്ധങ്ങളില്‍ ക്ലിയര്‍ ജെല്‍ ബാറുകളും ഷവര്‍ ജെല്ലും ലഭ്യമാണ്.
സുഗന്ധപൂരിതമായ യാര്‍ഡ്‌ലി ഷവര്‍ ജെല്‍സ്, ക്ലിയര്‍ ജെല്‍ ബാറുകള്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മികച്ച നിലവാരം പുലര്‍ത്തുന്ന ബ്രാന്‍ഡ് എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് പ്രീമിയം സൊല്യൂഷനുകള്‍ നല്‍കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും യാര്‍ഡ്‌ലി ഇന്ത്യയുടെയും തായ്‌ലന്‍ഡിന്റെയും സീനിയര്‍ വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ മനീഷ് വ്യാസ് പറഞ്ഞു.
Post Your Comments