MollywoodLatest NewsKeralaNewsEntertainment

ഇത് ഓം മുറികണ്ണേ… തമിഴ് ഡയലോഗുമായി ഒരുമുറി ഒരു കട്ടിൽ ടീസർ പുറത്ത്

പൂർണ്ണിമ ഇന്ദ്രജിത്തും പ്രിയംവദാകൃഷ്ണയുമാണ് ഇവിടെ അഭിനയിച്ചിരിക്കുന്നത്.

മൂന്നു മാസത്തെ വാടകയിൽ ബാക്കിയുള്ളതു ഞാൻ കുറച്ചു തരാം.
കേക്കല യാ …
ഇപ്പോ ഒന്നു പണ്ണു …
പാതിയെടുത്ത് വീട്ടുക്കു കൊടുക്ക് അങ്കെതേവെയിരുക്കൂലേ.?
ആമാ… തേവക്കെന്നാ മലയാളം
ആവശ്യം.
ആ… ആവശ്യം……
ഇത് ഓൻ വീട് കണ്ണേ…. ഓൻ മുറി…
‘ഇന്ത കട്ടിൽ മട്ടും എന്നത് .

ഷാനവാസ്.കെ.ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ പുറത്തുവിട്ടിരിക്കുന്നു. അതിലെ ഡയലോഗാണിത്.

പൂർണ്ണിമ ഇന്ദ്രജിത്തും പ്രിയംവദാകൃഷ്ണയുമാണ് ഇവിടെ അഭിനയിച്ചിരിക്കുന്നത്. ഒരു കട്ടിലിൽ ബഡ്ഷീറ്റ് വിരിക്കുന്നതിനിടയിലാണ് ഇരുവരുടേയും ഈസംഭാഷണം. ഇതിൽ പൂർണ്ണിമ അവതരിപ്പിക്കുന്നത് തമിഴ് കഥാപാത്രമാണ്.പേര് അക്കമ്മ. ഒരു മുറിയും ഒരു കട്ടിലും പ്രധാന കഥാപാത്രമാകുന്ന ചിത്രമെന്ന നിലയിൽ ഈ ചിത്രത്തിന് ഏറെ പ്രാധാന്യമുണ്ട്.

വളരെ രസകരവും കൗതുകവുമായ ഒരു കഥാപാത്രമാണ് പൂർണ്ണിമയുടെ അക്കമ്മ എന്ന കഥാപാത്രം. മധു മിയാ എന്നാണ് പ്രിയംവദയുടെ കഥാപാത്രത്തിൻ്റെ പേര്. യുവനിരയിലെ ശ്രദ്ധേയനായ നടൻ ഹക്കിംഷായാണ് നായകൻ. വിജയരാഘവൻ, ഷമ്മി തിലകൻ, ജനാർദ്ദനൻ, ജാഫർ ഇടുക്കി, ഗണപതി,
സ്വാതി ദാസ് പ്രഭു, പ്രശാന്ത് മുരളി, മനോഹരി ജോയ്, തുഷാരപിള്ള വിജയകുമാർ പ്രഭാകരൻ | ഹരിശങ്കർ, രാജീവ്.വി.തോമസ്, ഉണ്ണിരാജാ’ ജിബിൻ ഗോപിനാഥ്, ദേവരാജൻ കോഴിക്കോട് എന്നിവരും പ്രധാന താരങ്ങളാണ്. രഘുനാഥ് പലേരിയുടേതാണു തിരക്കഥ.

ഗാനങ്ങൾ .- അൻവർ അലി, രഘുനാഥ് പലേരി.
സംഗീതം – അങ്കിത് മേനോൻ – വർക്കി .
ഛായാഗ്ദഹണം -എൽദോസ് ജോർജ്.
എഡിറ്റിംഗ് – മനോജ്.സി.എസ്.
കലാസംവിധാനം -അരുൺ ജോസ്.
മേക്കപ്പ് – അമൽ പീറ്റർ –
കോസ്റ്റും – ഡിസൈൻ. നിസ്സാർ റഹ്മത്ത്.
പോസ്റ്റ് പ്രൊഡക്ഷൻ കോ-ഓർഡിനേഴ്സ് – ഷൈൻ ഉടുമ്പുഞ്ചോല, അഞ്ജു പീറ്റർ.
എക്സിക്കുട്ടീവ്.പ്രൊഡ്യുസർ – ബാബുരാജ് മനിശ്ശേരി,
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷിബു പന്തലക്കോട്.
പ്രൊഡക്ഷൻ കൺട്രോളർ-എൽദോ സെൽവരാജ്.

സപ്ത തരംഗ് കിയേഷൻസും വിക്രമാദിത്യൻ ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം സപ്തത രംഗ് പ്രദർശനത്തിനെത്തി
ക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – ഷാജി നാഥൻ..

shortlink

Post Your Comments


Back to top button