Latest NewsIndiaNews

പ്രധാനമന്ത്രിയെ വെട്ടിനുറുക്കുമെന്ന് വിവാദ പ്രസംഗം: തമിഴ്‌നാട് മന്ത്രിക്കെതിരെ കേസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെട്ടിനുറുക്കുമെന്ന് വിവാദ പ്രസംഗം നടത്തിയ തമിഴ്നാട് മന്ത്രിക്കെതിരെ കേസ്. ഡൽഹി പോലീസാണ് തമിഴ്‌നാട് മന്ത്രിക്കെതിരെ കേസെടുത്തത്. സുപ്രീംകോടതിയിലെ അഭിഭാഷകനായ സത്യരഞ്ജൻ സ്വെയിൻ ആണ് മന്ത്രിക്കെതിരെ പോലീസിൽ പരാതി നൽകിയത്.

തമിഴ്നാട് മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രിയാണ് അൻപരശൻ. മാർച്ച് എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെന്നൈ പല്ലാവരത്തിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന പൊതുപരിപാടിയിലാണ് അൻപരശൻ പ്രധാനമന്ത്രിയെ വെട്ടിനുറുക്കുമെന്ന പ്രസംഗം നടത്തിയത്. നിരവധി പ്രധാനമന്ത്രിമാരെ കണ്ടിട്ടുണ്ട്. പക്ഷേ, ഇത്രയും മേശമായി സംസാരിക്കുന്ന ഒരു പ്രധാനമന്ത്രിയെ ഇതിനുമുമ്പ് കണ്ടിട്ടില്ലെന്നും അൻപരശൻ പ്രസംഗത്തിൽ പറഞ്ഞിരുന്നു. മോദി ഡിഎംകെ പാർട്ടിയെ ഉന്മൂലനം ചെയ്യുമെന്ന് പറഞ്ഞു. അത് നടക്കുമെന്ന് തോന്നുന്നുണ്ടോ. ഡിഎംകെ ഒരു സാധാരണ പാർട്ടിയല്ല. നിരവധിപേർ ജീവത്യാഗം ചെയ്തും രക്തം ചിന്തിയും വളർത്തിയ പ്രസ്ഥാനമാണ്. ഡിഎംകെയെ ഉന്മൂലനം ചെയ്യുമെന്ന് ഇതിനുമുമ്പും പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ, അങ്ങനെ പറഞ്ഞവരാണ് നശിച്ചുപോയത്. പാർട്ടി ഇപ്പോഴും ശക്തമായി തുടരുന്നു. ഇതൊക്കെ വേറെ എവിടെയെങ്കിലും പോയി കാണിക്കൂ. മന്ത്രിയായിപ്പോയി, അതുകൊണ്ട് ഇത്രയേ പറയുന്നുള്ളൂ, അല്ലായിരുന്നെങ്കിൽ വെട്ടിനുറുക്കിയേനെയെന്നായിരുന്നു മന്ത്രിയുടെ പരാമർശം.

ഐപിസി സെക്ഷൻ 153, 268, 503, 505, 506 വകുപ്പുകൾ ചുമത്തിയാണ് മന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. അൻപരശൻ പ്രധാനമന്തിയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെപ്പറ്റിയും എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button