ന്യൂഡല്‍ഹി: പൗരത്വ നിയമത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തി, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം കോണ്‍ഗ്രസും സിപിഎമ്മും അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍.
Read Also: സംസ്ഥാനത്ത് മുൻഗണന വിഭാഗത്തിലുള്ള 59688 കുടുംബങ്ങളുടെ സൗജന്യ റേഷൻ വിഹിതം റദ്ദ് ചെയ്തു, കാരണം ഇത്
‘ഒരു ഇന്ത്യന്‍ പൗരന്റെയും പൗരത്വം നഷ്ടമാകുന്നില്ല. അയല്‍രാജ്യങ്ങളിലെ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യന്‍, ഹിന്ദു അടക്കം ആറ് മതവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് അഭയം നല്‍കുകയാണ് നിയമം ചെയ്യുന്നത്. കേസ് കൊടുത്തും ക്രമസമാധാനം തകര്‍ത്തും കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങള്‍ നിഷേധിക്കുന്നത് പീഡിപ്പിക്കപ്പെടുന്ന ഒരു ജനവിഭാഗത്തിന്റെ അന്തസോടെ ജീവിക്കാനുള്ള അവകാശമാണ്. ക്രിസ്ത്യാനികളും ഹിന്ദുക്കളുമടക്കം അയല്‍ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെട്ടോട്ടെ എന്നാണോ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും നിലപാട്’, കേന്ദ്രമന്ത്രി ചോദിച്ചു.
അസിയ ബീബി എന്ന ക്രിസ്ത്യന്‍ യുവതി, മതനിന്ദ കുറ്റമാരോപിക്കപ്പെട്ട് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 9 വര്‍ഷം തടവില്‍ക്കിടന്ന കഥ മന്ത്രി ചൂണ്ടിക്കാട്ടി.
‘കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചപ്പോള്‍ ഗാന്ധിജിയടക്കം അയല്‍പക്കത്തെ ഇസ്ലാം ഭൂരിപക്ഷ രാജ്യങ്ങളിലെ പീഡിത വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ അഭയം നല്‍കാമെന്ന വാക്ക് നല്‍കിയതാണ്. ആ വാക്കാണ് നരേന്ദ്ര മോദി പാലിക്കുന്നത്. കേരളത്തെ ഒരുതരത്തിലും ബാധിക്കാത്ത വിഷയത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ നടത്തുന്ന മുതലെടുപ്പു ശ്രമങ്ങളെ ജനം തിരിച്ചറിയണം. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സമരങ്ങളുടെ പേരില്‍ ജനങ്ങള്‍ ദുരിതം അനുഭവിക്കുന്ന സാഹചര്യം ഉണ്ടാവരുത്’, വി.മുരളീധരന്‍ പറഞ്ഞു.
Post Your Comments