ഗാന്ധിനഗർ: സംഗീത അക്കാദമി സ്ഥാപിക്കുന്നതിനായി സ്വന്തം ഭൂമി വിട്ടുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിനും, അന്തരിച്ച മുതിർന്ന ബിജെപി നേതാവ് അരുൺ ജെയ്റ്റ്‌ലിക്കും കേന്ദ്രസർക്കാർ അനുവദിച്ച സ്ഥലമാണ് സംഗീത അക്കാദമി സ്ഥാപിക്കാൻ വിട്ടുനൽകിയത്. ഇതോടെ, നാദബ്രഹ്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മ്യൂസിക്കിന്റെ കെട്ടിടം ഇവിടെ ഉയരും. ഗാന്ധിനഗറിലെ സെക്ടർ-1-ലാണ് പ്ലോട്ട് സ്ഥിതി ചെയ്യുന്നത്. നാദബ്രഹ്മ ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടം നിർമ്മിക്കുന്നതോടെ ഇന്ത്യൻ സംഗീത മേഖലയുടെ പ്രധാന കേന്ദ്രമായി ഗാന്ധിനഗർ മാറുന്നതാണ്.
അത്യാധുനിക സജ്ജീകരണങ്ങൾ ഉൾക്കൊള്ളിച്ചാണ് നാദബ്രഹ്മ കലാകേന്ദ്രം നിർമ്മിക്കുക. 200 പേർക്ക് ഇരിക്കാവുന്ന ഒരു തിയേറ്റർ, രണ്ട് ബ്ലാക്ക് ബോക്സ് തിയേറ്ററുകൾ, സംഗീതവും നൃത്തവും പഠിപ്പിക്കാൻ 12-ലധികം മൾട്ടി പർപ്പസ് ക്ലാസ് റൂമുകൾ, പഠനത്തിനും പരിശീലനത്തിനുമായി അഞ്ച് പെർഫോമിംഗ് സ്റ്റുഡിയോകൾ, ഒരു ഓപ്പൺ തിയേറ്റർ, സെൻസറി ഗാർഡൻ എന്നിവയാണ് കലാകേന്ദ്രത്തിൽ ഉൾക്കൊള്ളിക്കുക. മൻമന്ദിർ ഫൗണ്ടേഷനാണ് 16 നിലകളുള്ള നാദബ്രഹ്മ ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ നിർമ്മാണ ചുമതല.
Also Read: കള്ളക്കടത്ത് സ്വർണം കവരാൻ ശ്രമിച്ച മൂന്നംഗ സംഘം കരിപ്പൂരിൽ പൊലീസിന്റെ പിടിയിലായി
Post Your Comments