KeralaLatest NewsNews

അപൂർവ്വങ്ങളിൽ അപൂർവ്വം! എന്താണ് ലൈം രോഗം? – അറിയേണ്ട കാര്യങ്ങൾ

കൊച്ചി: അപൂർവ്വങ്ങളിൽ അപൂർവ്വമായി മനുഷ്യരിൽ കാണപ്പെടുന്ന ‘ലൈം രോഗം’ എറണാകുളം ജില്ലയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56-കാരനാണ് ലൈം രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതാദ്യമായാണ് എറണാകുളം ജില്ലയിൽ ഈ രോഗം റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ രോഗം സംബന്ധിച്ച കാര്യങ്ങൾ എന്തൊക്കെയെന്ന അന്വേഷണമാണ് സോഷ്യൽ മീഡിയയിൽ.

പനിയും വലതുകാൽ മുട്ടിൽ നീർവീക്കവുമായി രോഗിയെ കഴിഞ്ഞ ഡിസംബറിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപസ്മാര ലക്ഷണം പ്രകടിപ്പിച്ചതോടെ നട്ടെല്ലിൽ നിന്നുള്ള ശ്രവവും പരിശോധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ടെസ്റ്റുകളിലാണ് ലൈം രോഗം സ്ഥിരീകരിച്ചത്. ലൈം രോഗം രോഗത്തിനുള്ള ചികിത്സ ആരംഭിച്ചതോടെ ആരോഗ്യം മെച്ചപ്പെടുകയും, രോഗവിമുക്തനാവുകയുമായിരുന്നു.

എന്താണ് ലൈം രോഗം?

ബൊറേലിയ ബർഗ്ഡോർഫെറി എന്ന ബാക്ടീരിയ മൂലമാണ് ലൈം രോഗം ഉണ്ടാകുന്നത്. ചില പ്രാണികൾ വഴിയാണ് ഇത് മനുഷ്യ ശരീരത്തിലേക്ക് പടരുന്നത്. കൃത്യസമയത്ത് രോഗം കണ്ടെത്തിയാൽ ഡോക്സിസൈക്ലിൻ ഗുളികകൾ അടക്കമുള്ള ചെലവ് കുറഞ്ഞ ചികിത്സാ മാർഗ്ഗത്തിലൂടെ രോഗം ഭേദപ്പെടുത്താവുന്നതാണ്. അല്ലാത്തപക്ഷം ഇവ നാഡീവ്യൂഹത്തെ ബാധിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. സാധാരണയായി വേനൽക്കാലത്തും ശരത്കാലത്തിൻ്റെ തുടക്കത്തിലുമാണ് ആരംഭം. വൻതോതിൽ മരങ്ങൾ നിറഞ്ഞ പ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികളും ചെറുപ്പക്കാരുമാണ് രോഗികളിൽ ഭൂരിഭാഗവും.

ലക്ഷണങ്ങൾ

അസ്വാസ്ഥ്യം, ക്ഷീണം, വിറയൽ, പനി, തലവേദന, കഴുത്ത് ഞെരുക്കം, മ്യാൽജിയ, ആഴ്‌ചകളോളം നീണ്ടുനിൽക്കുന്ന ആർത്രാൽജിയ. മൈഗ്രേയിൻ, നടുവേദന, ഓക്കാനം, ഛർദ്ദി, തൊണ്ടവേദന എന്നിവയും ഉണ്ടാകും.
രോഗലക്ഷണങ്ങൾ സ്വഭാവപരമായി ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കുന്നു, എന്നാൽ അസ്വാസ്ഥ്യവും ക്ഷീണവും ആഴ്ചകളോളം നീണ്ടുനിൽക്കും.

ചികിത്സ

ലൈം രോഗത്തിൻ്റെ മിക്ക സവിശേഷതകളും ആൻറിബയോട്ടിക്കുകളോട് പ്രതികരിക്കുന്നു, എന്നാൽ ആദ്യകാല രോഗത്തിൻ്റെ ചികിത്സ ഏറ്റവും വിജയകരമാണ്. അവസാനഘട്ട രോഗങ്ങളിൽ, ആൻറിബയോട്ടിക്കുകൾ ബാക്ടീരിയയെ ഉന്മൂലനം ചെയ്യുന്നു, മിക്ക ആളുകളിലും സന്ധിവാതം ഒഴിവാക്കുന്നു. എന്നിരുന്നാലും, തുടർച്ചയായ വീക്കം കാരണം അണുബാധ ഇല്ലാതാക്കിയതിനുശേഷവും ജനിതകപരമായി മുൻകൈയെടുക്കുന്ന കുറച്ച് ആളുകൾക്ക് സ്ഥിരമായ സന്ധിവാതം ഉണ്ട്.

shortlink

Post Your Comments


Back to top button