തിരുവനന്തപുരം: കേരളത്തിലെ ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കാൻ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യൻ റെയിൽവേ. നിലവിലെ ട്രാക്കുകളിൽ ഉള്ള വളവുകൾ നികത്താനാണ് തീരുമാനം. വളവുകൾ മൂന്ന് മാസത്തിനകം നിവർത്തുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ മലയോര മേഖലകളിലും, സമീപപ്രദേശങ്ങളിലും ഉളള റെയിൽവേ ലൈനുകളിൽ ധാരാളം വളവുകൾ ഉണ്ട്. ഇതുമൂലം ഈ വഴി ഓടുന്ന ട്രെയിനുകൾ കുറഞ്ഞ വേഗത്തിലാണ് സർവീസ് നടത്തുന്നത്.
കേരളത്തിലെ തിരുവനന്തപുരത്തിനും കർണാടകയിലെ മംഗലാപുരത്തിനും ഇടയിൽ ഓടുന്ന ട്രെയിനുകളുടെ വേഗം കൂട്ടുന്നതിനായി നിലവിലുള്ള ട്രാക്കുകളിലെ ഏറ്റവും ദുർഘടമായ വളവുകളാണ് ആദ്യഘട്ടത്തിൽ നിവർത്തുക. ഇതിനുള്ള സ്ഥലം ഏറ്റെടുക്കൽ ജോലികൾ നടന്നുവരികയാണ്. നിലവിൽ, 110 കിലോമീറ്ററാണ് റെയിൽവേ ലൈനുകളിൽ അനുവദിച്ചിരിക്കുന്ന വേഗത. വളഞ്ഞ ട്രാക്കുകൾ നിവർത്തുന്നതോടെ ട്രെയിനുകളുടെ വേഗത വർദ്ധിക്കുന്നതാണ്.
Also Read: ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് ആകർഷകമായ പലിശ! എർത്ത് ഗ്രീൻ ടേം ഡെപ്പോസിറ്റുമായി ഈ ബാങ്ക്
Post Your Comments