
കോഴിക്കോട്: പേരാമ്പ്ര നൊച്ചാടിനടുത്ത് തോട്ടിൽ അർദ്ധനഗ്നയായ നിലയിൽ കണ്ടെത്തിയ മൃതദേഹം വാളൂർ സ്വദേശി അനുവിന്റേതാണെന്നു തിരിച്ചറിഞ്ഞു. ഇന്നലെ രാവിലെ എട്ടരയ്ക്ക് വീട്ടിൽ നിന്ന് പോയ ശേഷം അനുവിനെ കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ പേരാമ്പ്ര പൊലീസിൽ വൈകുന്നേരം പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്ന് രാവിലെ 11 മണിക്ക് യുവതിയുടെ മൃതദേഹം അർദ്ധനഗ്നയായ നിലയിൽ തോട്ടിൽ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
പുള്ളിയോട്ട് മുക്ക് റോഡ് അല്ലിയോറത്തോട്ടിലാണ് കമിഴ്‌ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. ആര്‍ഡിഒ എത്തിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.
Post Your Comments