ന്യൂഡൽഹി : രാജ്യത്ത് നിലവിൽ വന്ന പൗരത്വഭേദഗതി നിയമം ഉടൻ പിൻവലിക്കണമെന്ന് എസ്ഡിപിഐ . നിയമം മുസ്ലീങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന രീതിയിൽ പ്രചാരണം നടത്തുകയാണ് എസ് ഡി പി ഐ
ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എസ് ഡി പി ഐ നേതാവ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പ്രതികരിച്ചു.
സിഎഎ ഉടന്‍ പിന്‍വലിക്കുക എന്നാവശ്യപ്പെട്ട് എസ് ഡിപിഐ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച സമര രാത്രിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി കൊയിലാണ്ടി, വടകര റെയില്‍വേ സ്‌റ്റേഷനുകളിലേക്കും കോഴിക്കോട് നഗരത്തിലും പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
പാകിസ്താന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് 2014 ഡിസംബര്‍ 31നു മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കു പൗരത്വാവകാശം നല്‍കുന്നതാണ് നിര്‍ദിഷ്ട നിയമം. മുൻപ് കുറഞ്ഞതു 11 വര്‍ഷം രാജ്യത്ത് സ്ഥിരതാമസമായവര്‍ക്കു മാത്രമാണു പൗരത്വം നല്‍കിയിരുന്നത്. എന്നാല്‍ നിലവിലെ ഭേദഗതി പ്രകാരം ഇത് ആറു വര്‍ഷമായി ചുരുക്കും.
Post Your Comments