ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും രാജ്യത്ത് ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. സിഎഎ ഭേദഗതി രാജ്യത്ത് പ്രാബല്യത്തില്‍ വന്നുവെന്ന വിജ്ഞാപനം ഇന്നലെ വൈകുന്നരത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതിന് ശേഷം രാത്രിയില്‍ തന്നെ സിഎഎക്കെതിരായി രാജ്യത്ത് വിവിധയിടങ്ങളില്‍ പ്രതിഷേധം നടന്നിരുന്നു.
പൗരത്വനിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതിനെതിരെ ഡല്‍ഹി സര്‍വകലാശാലയിലും പ്രതിഷേധം നടന്നു. നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. 30ലധികം വിദ്യാര്‍ഥികള്‍ അറസ്റ്റിലായെന്നാണ് വിവരം.
എസ്ഐഒ, എംഎസ്എഫ്, എഐഎസ്ഒ തുടങ്ങിയ സംഘടനകളിലെ വിദ്യാര്‍ഥികളാണ് പ്രതിഷേധിച്ചത്. തുടര്‍ന്ന് പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വരും ദിവസങ്ങളിലും സിഎഎ വിരുദ്ധ സമരം ശക്തമാക്കാനാണ് തീരുമാനമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ അറിയിച്ചു.
Post Your Comments