കൊണ്ടോട്ടി: കളിച്ചും ചിരിച്ചും കാര്യം പറഞ്ഞും ഒരു രാത്രിയെ മൊഞ്ചാക്കി നന്മയുടെ സ്നേഹ സംഗമം. മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ് (നന്മ) കൊണ്ടോട്ടി മേഖല കമ്മറ്റിയുടെ നേതൃത്വത്തിലാണ് സൗഹൃദ വിരുന്ന് ഒരുക്കിയത്. മേഖല ജോയിൻ്റ് സെക്രട്ടറി കിഴിശ്ശേരി എ.കെ.കൃഷ്ണകുമാറിൻ്റെ വസതിയിൽ നടന്ന ചടങ്ങ് ജില്ല പ്രസിഡൻ്റ് ലുഖ്മാൻ അരീക്കോട് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് എം.പി.വിജയകുമാർ അധ്യക്ഷനായി. എ.കെ.കൃഷ്ണ കുമാർ പുതിയ പദ്ധതികൾ വിശദീകരിച്ചു.
പി.വി.ഹസീബ് റഹ്മാൻ,ജഗനാഥ് മൊറയൂർ,വിജിലപള്ളിക്കൽ, ഉഷ ലിജോ,എൻ.പി .ഹബീബ് റഹ്മാൻ,ബഷീർ തൊട്ടിയൻ, ടി.പി. അബ്ബാസ്,എൻ.കെ. റഫീഖ്,രാജു വിളയിൽ, ബാബ കൊണ്ടോട്ടി,സത്യൻ പുളിക്കൽ, സുരേഷ് നീറാട് ,ഷീജ കെ. ടോം, പി.രാജൻ,കെ.പി. സൈതലവി, സിദ്ധീഖ് കൊണ്ടോട്ടി, എ.കെ. അജിത് കുമാർ, പി.രാമനാഥൻ, പി. രാജൻ, മജീദ് ബക്കർ എന്നിവർ പ്രസംഗിച്ചു. ബഷീർ കിഴിശ്ശേരിയുടെ ലൈവ് ചിത്രം വര, പാവനാടകം,ഗാനവിരുന്ന്, ആദരവ് എന്നിവ നടന്നു.
Also Read: സ്വർണവില ഇന്നും സർവ്വകാല റെക്കോർഡിൽ, അറിയാം ഇന്നത്തെ വില നിലവാരം
Post Your Comments