Latest NewsNewsBusiness

ക്ലർക്ക്, പ്യൂൺ ഉൾപ്പെടെയുള്ള തസ്തികകളുടെ പേര് മാറുന്നു! ഏപ്രിൽ ഒന്ന് മുതൽ ഇനി പുതിയ പേര്

പേരുകൾ പരിഷ്കരിച്ചതിനോടൊപ്പം 17 ശതമാനം വേതന വർദ്ധനവും ഇക്കുറി പ്രഖ്യാപിച്ചിട്ടുണ്ട്

ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകളിൽ ക്ലർക്ക്, പ്യൂൺ ഉൾപ്പെടെയുള്ള തസ്തികകളുടെ പേര് മാറ്റുന്നു. ക്ലർക്ക് ഇനി മുതൽ ‘കസ്റ്റമർ സർവീസ് അസോസിയേറ്റ്’ എന്നും, പ്യൂൺ ‘ഓഫീസ് അസിസ്റ്റന്റ്’ എന്നും അറിയപ്പെടും. ഏപ്രിൽ 1 മുതൽ പുതുക്കിയ പേരുകൾ പ്രാബല്യത്തിലാകും. ഇന്ത്യൻ ബാങ്ക് അസോസിയേഷനും, ബാങ്ക് ജീവനക്കാരുടെ സംഘടനകളുമായി ഒപ്പിട്ട കരാറിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമായത്.

പേരുകൾ പരിഷ്കരിച്ചതിനോടൊപ്പം 17 ശതമാനം വേതന വർദ്ധനവും ഇക്കുറി പ്രഖ്യാപിച്ചിട്ടുണ്ട്. ശമ്പള സ്കെയിലിന്റെ പരമാവധി എത്തിക്കഴിഞ്ഞ ശേഷം ജീവനക്കാരന് രണ്ട് വർഷത്തിലൊരിക്കൽ ലഭിക്കുന്ന സ്റ്റാഗേഷൻ വർദ്ധനവ് 11 ശതമാനമായി ഉയർത്തിയിട്ടുണ്ട്. നേരത്തെ ഇത് 9 ശതമാനമായിരുന്നു. ക്ലറിക്കൽ ജീവനക്കാർക്ക് 2,680 രൂപയുടെയും, സബ് സ്റ്റാഫിന് 1,345 രൂപയുടെയും വർദ്ധനവ് ലഭിക്കും. പ്രതിമാസം 18,000 രൂപ വരെ വരുമാനമുള്ളവരെ ജീവനക്കാരുടെ ആശ്രിതരായി പരിഗണിക്കുന്നതാണ്.

തസ്തികകളുടെ പഴയ പേരും പുതിയ പേരും

  • ഹെഡ് പ്യൂൺ- സ്പെഷ്യൽ ഓഫീസ്
  • അസിസ്റ്റന്റ് ഹെഡ് ക്യാഷർ- സീനിയർ കസ്റ്റമർ സർവീസ് അസോസിയേറ്റ്
  • ബിൽ കളക്ടർ- സീനിയർ ഓഫീസ് അസിസ്റ്റന്റ്
  • സ്വീപ്പർ- ഹൗസ് കീപ്പർ
  • ഇലക്ട്രീഷ്യൻ/എസി പ്ലാന്റ് ഹെൽപ്പർ- ഓഫീസ് അസിസ്റ്റന്റ് ടെക്
  • സ്പെഷ്യൽ അസിസ്റ്റന്റ്- സ്പെഷ്യൽ കസ്റ്റമർ സർവീസ് അസോസിയേറ്റ്

Also Read: ‘കൈവിരല്‍ നിലത്ത് വെച്ച് ഷൂസിട്ട് ചവിട്ടിയരച്ചു, വിദ്യാര്‍ഥികള്‍ കഴുത്തില്‍ അമര്‍ത്തി, മുറി തുടപ്പിച്ചു!’

shortlink

Related Articles

Post Your Comments

Related Articles


Back to top button