Latest NewsKeralaMollywoodNewsEntertainment

നൂറോളം താരങ്ങളുടെ വിമാനടിക്കറ്റുകള്‍ ട്രാവല്‍ ഏജൻസികള്‍ റദ്ദാക്കി? ‘അമ്മ’ ഷോ റദ്ദാക്കിയതോടെ നഷ്ടം കോടികള്‍

പരിപാടിയുടെ ഭാഗമായി നാലായിരത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്.

പ്രൊഡ്യൂസേഴ്സ് അസോസിയേഷനു വേണ്ടി ധനശേഖരണാർഥം താര സംഘടനയായ ‘അമ്മ’ ഖത്തറിൽ നടത്താനിരുന്ന മോളിവുഡ് മാജിക് എന്ന പരിപാടി റദ്ദാക്കാൻ കാരണം സ്പോണ്‍സർമാർ തമ്മിലെ സാമ്പത്തിക പ്രശ്നങ്ങളെന്ന് റിപ്പോർട്ട്. മോഹൻലാലും മമ്മൂട്ടിയും ഉള്‍പ്പടെയുള്ള താരങ്ങള്‍ അണിനിരന്ന ഷോ നടക്കേണ്ട സ്റ്റേഡിയത്തിന്റെ വാടക സ്പോണ്‍സർമാർ പൂർണമായി നല്‍കിയിരുന്നില്ലെന്നും തുടർന്ന് ഷോ ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അധികൃതർ സ്റ്റേഡിയം പൂട്ടുകയായിരുന്നുവെന്നുമാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

read also: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം

പരിപാടിയുടെ ഭാഗമായി നാലായിരത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്. ഷോ കാണാനെത്തിയവരുടെ വാഹങ്ങള്‍ പാർക്ക് ചെയ്യുന്നതിന് പോലും അധികൃതർ അനുവദിച്ചില്ല. തുടർന്ന് ടിക്കറ്റ് എടുത്തവർക്ക് പണം തിരിച്ചു നല്‍കുമെന്ന് ഇവന്റ് മാനേജ്മെന്റ് കമ്പനി അറിയിച്ചു. സ്പോണ്‍സർമാർ പണം നല്‍കാത്തതിനെ തുടർന്ന് നൂറോളം താരങ്ങളുടെ വിമാനടിക്കറ്റുകള്‍ പോലും ട്രാവല്‍ ഏജൻസികള്‍ റദ്ദാക്കി. ഇപ്പോൾ നിർമാതാക്കൾ പണം മുടക്കി താരങ്ങളെ തിരിച്ചുനാട്ടിലെത്തിക്കാനുള്ള നടപടികള്‍ നടത്തുകയാണെന്നും മാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നു.

ഷോ റദ്ദാക്കിയതു മൂലം കോടികളുടെ നഷ്ടമാണ് ഉണ്ടായത്. താരങ്ങളുടെ പരിശീലനത്തിനും യാത്രയ്ക്കും മാത്രമായി പത്ത് കോടിയോളം രൂപ ചെലവായിരുന്നു. ഇത് രണ്ടാം തവണയാണ് ഷോ നിർത്തിവക്കുന്നത്. കഴിഞ്ഞ നവംബർ 17 ന് ദോഹയിലായിരുന്നു ഷോ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇസ്രയേല്‍-പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഷോ നിർത്തിവക്കുന്നതിന് സർക്കാർ ഉത്തവിറക്കുകയായിരുന്നു. പിന്നീട് ചർച്ചകള്‍ക്കൊടുവിലാണ് ഷോ മാർച്ചില്‍ നടത്താൻ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button